പാലോട്: ഇലവുപാലത്തു പുലിയെ കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞതായി നാട്ടുകാര്‍. തിങ്കളാഴ്ച സന്ധ്യയോടെ ഇലവുപാലം തേരിയില്‍ ആളില്ലാത്ത വീടിന്റെ മുറ്റത്തു പുലി കിടക്കുന്നതു കണ്ടതായി ഒരു യുവാവാണു നാട്ടുകാരോടു പറഞ്ഞത്. യുവാവ് പേടിച്ചോടുകയായിരുന്നു. ഇതേ ദിവസം രാവിലെ സമീപത്തെ കൃഷിയിടത്തിലും പുലിയെ കണ്ടവരുണ്ടത്രെ. പ്രദേശം ഭീതിയിലാണ്. അതേസമയം കഴിഞ്ഞ മാസം 17നു പാപ്പനംകോട് ഒഴുകുപാറയില്‍ രാത്രി റോഡിനു കുറുകെ വാഹനത്തിനു മുന്നില്‍ പുലി ചാടിയതായും റബര്‍ത്തോട്ടത്തിലേക്ക് ഒാടിമറഞ്ഞതായും വാര്‍ത്ത പരന്നിരുന്നു. ഇലവുപാലത്തു പുലിയെ കണ്ടതായി നാട്ടുകാരില്‍ ചിലര്‍ ഉറപ്പിച്ചു പറയുമ്പോള്‍, പ്രദേശത്തു പുലിയുടെ സാന്നിധ്യമുള്ളതായി സംശയിക്കുന്നു. നാട്ടുകാരുടെ ഭീതിയകറ്റാന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
WELCOME
Thursday, December 8, 2011
ഇലവുപാലത്തും പുലിയിറങ്ങിയെന്ന് ദൃക്സാക്ഷികള്‍; ജനം ഭീതിയില്‍