പനയമുട്ടം: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ എന്‍ഡോസള്‍ഫാന്റെ കണ്ണീര് ചിത്രങ്ങള്‍ വരച്ചുകാട്ടിയ കെ.ആര്.മനോജിന് അംഗീകാരം. ദുരിതം പേറുന്ന ജീവിതചിത്രങ്ങള്‍ അഭ്രപാളികളിലേക്ക് പകര്‍ത്തിയ മനോജിന്റെ നേട്ടം പനയമുട്ടം ഗ്രാമത്തിനും അഭിമാനമായി.
നെടുമങ്ങാട് പനയമുട്ടം ഗീതാവിലാസത്തില് റിട്ട. അധ്യാപകരായ കുട്ടന്പിള്ളയുടെയും രത്നമ്മയുടെയും മകന് കെ.ആര്.മനോജിനെ അംഗീകാരങ്ങള്‍ തേടിയെത്തുന്നത് ആദ്യമല്ല. എന്ഡോസള്ഫാനുണ്ടാക്കിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ 'എ പെസ്റ്ററിംഗ് ജേര്‍ണി' എന്ന ഹ്രസ്വചിത്രത്തിലൂടെ വരച്ചുകാട്ടിയതിനാണ് അന്താരാഷ്ട്രമേളയില്‍ അംഗീകാരം കിട്ടിയത്. മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ഈ ചിത്രം നേടിയിട്ടുണ്ട്. അഗ്നി, സിക്സ്റ്റീന്‍ എം.എം. എന്നീ ചിത്രങ്ങളും മനോജ് സംവിധാനം ചെയ്തിട്ടുണ്ട്.
ഇന്ത്യാവിഷന് ചാനലിലെ മുന്‍ ന്യൂസ് റീഡര്‍ രഞ്ജിനിയാണ് ഭാര്യ. തിരുവനന്തപുരം കുറവന്‍കോണത്തിന് സമീപമാണ് താമസം. കെ.എസ്.ഇ.ബി. പവര്‍ഹൗസ് ഓഫീസിലെ ജീവനക്കാരനാണ് മനോജ്.
നെടുമങ്ങാട് നഗരസഭാ ചെയര്‍പേഴ്സണ്‍ ലേഖാ സുരേഷിന്റെ സഹോദരനാണ് ഇദ്ദേഹം. കുഞ്ഞുന്നാളിലെ പുസ്തകങ്ങളെയും സിനിമയെയും മനോജ് ഏറെ സ്നേഹിച്ചിരുന്നതായി ലേഖാ സുരേഷ് ഓര്‍ക്കുന്നു. നീറുന്ന ജീവിത യാഥാര്‍ഥ്യങ്ങളെ മനോജ് കാവ്യാത്മകമായി അവതരിപ്പിച്ചാണ് പ്രശംസ നേടിയത്



