വിതുര: നെടുമങ്ങാട് ഡിപ്പോയില്‍ നിന്നു വൈകിട്ട് 5.40നു മേമല വഴി വിതുരയ്ക്കു സര്‍വീസ് നടത്തിയിരുന്ന ബസ് സര്‍വീസ് പുനരാരംഭിക്കണെന്നു മേമല വലിയവേങ്കാട് എന്‍എസ്എസ് കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും മന്നംബാലസമാജത്തിന്റെയും വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. പ്രസിഡന്റ് സി.സുമിത്രാത്മജന്നായര് അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് വിതുര മേഖലാ കണ്‍വീനര്‍ കെ.വിശ്വംഭരന്‍നായര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.ചന്ദ്രന്‍നായര്‍,വനിതാസമാജം സെക്രട്ടറി കുമാരി മഞ്ജുള എന്നിവര്‍ കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. നെടുമങ്ങാട്താലൂക്ക് യൂണിയന്ഇന്സ്പെക്ടര് വിജു വി. നായര്‍,വനിതാസമാജം പ്രസിഡന്റ് എസ്.പ്രേമകുമാരി,പഞ്ചായത്തംഗം സി.എസ്.ഉഷാകുമാരി,ബി.കൃഷ്ണന്‍നായര്‍,ജി.ഉദയകുമാര്‍,ജി.വിജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.