WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, December 21, 2011

രണ്ടാം ക്ളാസ് ഇംഗിഷ് പരീക്ഷ പാലോട് ഉപജില്ലയിലെ പല സ്കൂളുകളിലും താളംതെറ്റി


പാലോട്: അധ്യാപകര്‍ക്കുള്ള പൊതു നിര്‍ദേശംനല്‍കാത്തതും, അവ്യക്തവും പൂര്‍ണമല്ലാത്തതുമായ  ചോദ്യപ്പേപ്പര്‍ നല്‍കിയതുമൂലം   ഇന്നലത്തെ രണ്ടാം ക്ളാസ് ഇംഗിഷ് പരീക്ഷ പാലോട് ഉപജില്ലയിലെ പല സ്കൂളുകളിലും താളംതെറ്റി. ഫലത്തില്‍ കുട്ടികള്‍ക്കു ചിന്താശക്തി വര്‍ധിപ്പിക്കന്‍ നടത്തിയ പരീക്ഷയില്‍ അധ്യാപകര്‍ ചിന്തിച്ചുകൂട്ടി. ഒരു കുട്ടിയുടെ ചിത്രവും കറുത്ത വട്ടങ്ങളും മാത്രമായിരുന്നു ചോദ്യപ്പേപ്പറില്‍. ഇത് എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല.

ചോദ്യപ്പേപ്പര്‍ കിട്ടിയതോടെ നിര്‍ദേശം ഇല്ലാത്തതുമൂലം അധ്യാപകര്‍ നെട്ടോട്ടമായി. ബിആര്‍സിയില്‍ വിളിച്ചപ്പോള്‍ അവര്‍ക്കും വ്യക്തതയുണ്ടായിരുന്നില്ല. സ്കൂള്‍തലത്തില്‍ തോന്നിയതുപോലെ പരീക്ഷ നടത്തിക്കൊള്ളാന്‍ പറഞ്ഞു. പല സ്കൂളുകളിലും സ്വന്തം രീതിയില്‍ പരീക്ഷ നടത്തി. ചിലരാകട്ടെ, അടുത്തുള്ള മറ്റു ബിആര്‍സികളില്‍ വിളിച്ചു കിട്ടിയ ആശയം വച്ചു പരീക്ഷ നടത്തി. എന്നാല്‍ ചില അധ്യാപകരുടെ ചിന്തകള്‍ കാടുകയറി. ചിത്രത്തിലെ  കുട്ടിയെ എല്ലാവരും തിരിച്ചറിഞ്ഞു.

മറ്റു കറുത്ത വട്ടങ്ങളാണു ചിന്തയ്ക്കു കാരണമായത്. കറുത്ത വട്ടത്തെ കോഴിയായും ചെറിയ വട്ടങ്ങളെ കോഴിയിട്ട മുട്ടകളായും കുട്ടി കോഴിക്കു തീറ്റ കൊടുക്കുന്നതുമാണെന്നു ചില അധ്യാപകര്‍ മെനഞ്ഞെടുത്തു. കോഴിക്കുഞ്ഞും കുട്ടിയും എന്നും പലരും വിചാരിച്ചു.  അമീബയും കുട്ടിയും, ആമയും കുട്ടിയും, കള്ളിമുള്‍ ചെടിയെ തൊടാന്‍ പോകുന്ന കുട്ടി, പുഷ്പാര്‍ച്ചന നടത്തുന്ന കുട്ടി എന്നൊക്കെയാണു  ചിലരുടെ
ചിന്തകള്‍ പോയത്.

യഥാര്‍ഥത്തില്‍ 'കുട്ടിയും മാന്ത്രികക്കല്ലും എന്നതാണു ചിത്രത്തിലെ ആശയം. കിട്ടു എന്ന കുട്ടി  കുളത്തിലേക്കു കല്ലിട്ടു കളിക്കുമ്പോള്‍  കുളത്തിലെ പെബി എന്ന  മാന്ത്രികക്കല്ല് ഉയര്‍ന്നുവന്നു കുട്ടിയോടു സംസാരിക്കുന്നതും കല്ലിനെ കുട്ടി വീട്ടില്‍ കൊണ്ടുപോയി തുടര്‍ന്ന് അമ്മയോടു സംസാരിക്കുന്നതുമാണ് ആശയം. ഇതില്‍ നിന്നു പാട്ട്, സംഭാഷണം, ചിന്ത,   എന്നിവ കുട്ടി വികസിപ്പിക്കുകയും ചിത്രത്തിനു നിറം കൊടുക്കുകയും വേണം.

എന്നാല്‍ പൊതു നിര്‍ദേശം നെറ്റില്‍ നിന്നു ഡൌണ്‍ലോഡ് ചെയ്തു നല്‍കാന്‍ ബിആര്‍സി തയാറാവാത്തതാണു പരീക്ഷ താളംതെറ്റാന്‍ കാരണമെന്നും മറ്റു ബിആര്‍സികളില്‍ അധ്യാപക  നിര്‍ദേശം ഡൌണ്‍ലോഡ് ചെയ്തു നല്‍കിയതായും പറയുന്നു. എന്നാല്‍ ചോദ്യപ്പേപ്പര്‍ വന്ന കവറില്‍ നിര്‍ദേശം ഇല്ലാതിരുന്നതാണു  പ്രശ്നത്തിനു കാരണമായതെന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കാന്‍ കംപ്യൂട്ടര്‍ തകരാറിലായിരുന്നുവെന്നും ബിപിഒ പറഞ്ഞു.