ഇളവട്ടം: ടി.എസ്. റോഡില്‍ ഏറെ നാളായി അപകടം വിതച്ചുനിന്ന ആഞ്ഞിലിമരം ലോറിയുടെ മുകളിലേക്ക് കടപുഴകി വീണു. ആളപായമില്ല. ഏറെ സമയം ഗതാഗത തടസ്സമുണ്ടായി. നെടുമങ്ങാട്ടുനിന്നും അഗ്‌നിശമനസേന എത്തി മരം മുറിച്ചുമാറ്റി. താന്നിമൂട്, കുറുപുഴ, ജവഹര്‍കോളനി, ചിപ്പന്‍ചിറ എന്നിവിടങ്ങളിലും ഏതുസമയത്തും നിലംപൊത്താവുന്ന മരങ്ങള്‍ പാതയോരത്ത് നില്‍ക്കുന്നുണ്ട്.


