പാലോട്: പാലോട് ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവന്ന ഓപ്പണ്‍ഹൌസ് സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ അഡ്വ. എ.സമ്പത്ത് എംപി പങ്കെടുത്തു. സസ്യവൈവിധ്യഷ്ഠിത ഗവേഷണ പ്രവര്‍ത്തനങ്ങളുടെ സ്റാളുകള്‍ എംപി സന്ദര്‍ശിച്ചു.
ജെ.എന്‍.ടി.ബി.ജി.ആര്.ഐ ഡയറക്ടര്‍ ഡോ.പി.ജി.ലത സീനിയര്‍ ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ സന്ദര്‍ശന വേളയില്‍ ഉണ്ടായിരുന്നു. അരലക്ഷത്തോളം പേര് കഴിഞ്ഞ അഞ്ചുദിവസമായി ഓപ്പണ്‍ഹൌസ് സന്ദര്‍ശിച്ചെന്നാണ് കണക്കാക്കുന്നത്. സന്ദര്‍ശകരുടെ അഭിപ്രായം മാനിച്ച് എല്ലാ വര്‍ഷവും ഇത്തരത്തിലുള്ള ഓപ്പണ്‍ഹൌസ് നടത്താന്സംഘാടകര് തീരുമാനിച്ചിട്ടുണ്ട്.