WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, December 11, 2011

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ തീവ്രത കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ കേരളം പരാജയപ്പെട്ടു: ടി.എന്‍. സീമ

വിതുര:  മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ തീവ്രത കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ യുഡിഎഫ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും, മുല്ലപ്പെരിയാറിന്റെ പേരില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മിലടിക്കുകയാണെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഡോ. ടി.എന്‍. സീമ എംപി അഭിപ്രായപ്പെട്ടു.  സിപിഎം വിതുര ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷാ ബില്‍ സംസ്ഥാനങ്ങള്‍ക്കു ഭീഷണിയാണെന്നും, ചെറുകിട വ്യാപാരരംഗത്തു കുത്തകകള്‍ കടന്നുവന്നാല്‍ വിലക്കയറ്റം വര്‍ധിക്കുമെന്നും, സാധാരക്കാരുടെ ജീവിതം ദുസ്സഹമാകുമെന്നും സീമ പറഞ്ഞു.  2008ല്‍ സാമ്പത്തികമാന്ദ്യംമൂലം നട്ടംതിരിഞ്ഞപ്പോള്‍ പാഠം ഉള്‍ക്കൊള്ളാത്ത അമേരിക്ക ഇപ്പോള്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതോടെ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അശ്വമേധം അവസാനഘട്ടത്തിലെത്തിയതിനു തെളിവാണെന്നും സീമ പറഞ്ഞു.

വിലക്കയറ്റവും അഴിമതിയുമാണു യുപിഎ സര്‍ക്കാരിന്റെ ഭരണനേട്ടം.  ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല.  പശ്ചിമബംഗാളിലെ ജനങ്ങള്‍ക്കു പറ്റിയ തെറ്റ് ബോധ്യമായെന്നും ഭരണത്തില്‍ മാവോയിസ്റ്റിന്റെ കടന്നുകയറ്റംമൂലം മമതാ ബാനര്‍ജി ബുദ്ധിമുട്ടിലായെന്നും സീമ പറഞ്ഞു.  സിപിഎം ജില്ലാ കമ്മിറ്റിയംഗം പി. അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, ആനാവൂര്‍ നാഗപ്പന്‍, കോലിയക്കോട് കൃഷ്ണന്‍നായര്‍, വി.കെ.മധു, എസ്.കെ.ആശാരി, പേരയംശശി, ജെ.അരുന്ധതി,
ജെ.വേലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.  എട്ടു ലോക്കല്‍കമ്മിറ്റികളില്‍ നിന്നു 150 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.  വിതുര പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ ഇന്ന് ഏരിയാ കമ്മിറ്റിയംഗങ്ങളെയും സെക്രട്ടറിയെയും തിരഞ്ഞെടുക്കും.  വൈകിട്ട് സമാപിക്കും.