WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Wednesday, December 7, 2011

ഓപ്പണ്‍ഹൗസ് തുടങ്ങി: ദേശീയ സസ്യഉദ്യാനത്തിലേക്ക് വന്‍തിരക്ക്

പാലോട്: സസ്യശാസ്ത്രരംഗത്ത് ടി.ബി.ജി.ആര്‍.ഐ. നടത്തിയ സസ്യസംരക്ഷണ കര്‍മ പരിപാടികളും ഗവേഷണ പ്രവര്‍ത്തനങ്ങളും സാധാരണ ജനങ്ങളില്‍ എത്തിക്കുന്നതിനായി തുടങ്ങിയ ഓപ്പണ്‍ ഹൗസ്- 2011ല്‍ സന്ദര്‍ശകരുടെ വന്‍തിരക്ക്. ആദ്യദിവസമായ ചൊവ്വാഴ്ച തന്നെ രണ്ടായിരത്തിലധികം പേര്‍ ദേശീയ സസ്യ ഉദ്യാനത്തിലെത്തി.

നശിച്ചുകൊണ്ടിരിക്കുന്ന സസ്യസമ്പത്തിനെപ്പറ്റിയുള്ള 'സസ്യസംസ്‌കൃതി', ഇലകളില്‍ ഭീമനായ ആനത്താമര, ആരോഗ്യപച്ച, പുരാണകാലത്തിന്റെ പിന്‍മുറക്കാരനായ ശിംശിപാ വൃക്ഷം, സസ്യലോകത്തെ കേമനായ ഇരപിടിയന്‍ മരം എന്നിവയെല്ലാമാണ് ഓപ്പണ്‍ ഹൗസിന്റെ പ്രത്യേകതകള്‍. ശാസ്ത്രരംഗത്തേക്ക് വെളിച്ചം വീശുന്ന നിരവധി സ്റ്റാളുകള്‍, കൂടാതെ ഫോട്ടോ എക്‌സിബിഷന്‍, നാട്ടറിവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളുടെ പ്രകാശനം എന്നിവയും ശ്രദ്ധേയമാണ്.

വിവിധതരം കായ്കളുടെയും വിത്തുകളുടെയും പ്രദര്‍ശനം, മൂവായിരത്തിലധികം ചെടികളുടെ വര്‍ണപ്പകിട്ടാര്‍ന്ന ലോകം എന്നിവയും കുട്ടികളെ ആകര്‍ഷിക്കുന്നുണ്ട്. മൗറീഷ്യന്‍ ഓറഞ്ച്, റോസറ്റ, ഹവായ് ഓറഞ്ച്, അഗ്‌നിഹോത്രി തുടങ്ങിയവയും വിവിധയിനം വാഴകളും ഔഷധസസ്യങ്ങളും വില്പനയ്ക്കുണ്ട്.

'കാഴ്ചകള്‍ കണ്ട് മടങ്ങുമ്പോള്‍ ഞാന്‍ കണ്ട ബൊട്ടാണിക് ഗാര്‍ഡന്‍' എന്ന വിഷയത്തില്‍ ചായക്കൂട്ടുകള്‍ കൊണ്ട് അവരുടെ ഭാവനകള്‍ വരയ്ക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

സസ്യലോകത്തിന്റെ അത്ഭുതങ്ങളിലേക്ക് വെളിച്ചം പകരുന്ന ഓപ്പണ്‍ഹൗസ്- 2011 ബുധനാഴ്ച മൂന്നുമണിക്ക് ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. എ.സമ്പത്ത് എം.പി., കോലിയക്കോട് കൃഷ്ണന്‍ നായര്‍ എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും.