വിതുര: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വിതുര ആനപ്പാറ സ്വദേശി റജീഷി(30)നെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര മൈലക്കോണം സ്വദേശിയായ പെണ്‍കുട്ടിയുടെ അമ്മയാണ് പരാതി നല്‍കിയത്. മൈലക്കോണത്ത് ഭാര്യവീട്ടില്‍ വരുമ്പോള്‍ റജീഷ് ഇതിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ ദേഹോപദ്രവം ഏല്പിക്കാറുണ്ടെന്നായിരുന്നു പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. നെടുമങ്ങാട് കോടതി റജീഷിനെ റിമാന്‍ഡ്ചെയ്തു.


