വിതുര: ജനവാസപ്രദേശത്ത് പുലിയിറങ്ങിയെന്ന പ്രചാരണം വിനോദസഞ്ചാരകേന്ദ്രമായ പൊന്മുടിയെ ഭീതിയിലാഴ്ത്തി.
വര്‍ക്കല സ്വദേശികളായ ചിലരെ പുലി ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന പ്രചാരണത്തെ തുടര്‍ന്ന് വനംവകുപ്പ്, ടൂറിസം വകുപ്പ്, പോലീസ് എന്നിവര്‍ വിശദമായ അന്വേഷണം നടത്തി. പുലിയുടെ ചിത്രത്തിന്റെ ഉറവിടത്തെപ്പറ്റി വനംവകുപ്പിന് വിവരം കിട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
വിനോദസഞ്ചാരസീസണില് ഉണ്ടായ ഈ സംഭവം വിനോദസഞ്ചാരികളെ തടസ്സപ്പെടുത്തുമോയെന്ന ആശങ്കയിലാണ് ടൂറിസം വകുപ്പ്.

