വിതുര: റസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ 'ഫ്രാറ്റി'ന്റെ 25-ാം മേഖലാ ഫെസ്റ്റ് 14ന് ചായം ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സാംസ്‌കാരിക വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ എന്‍.സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. രാവിലെ ഒമ്പതിന് തൊളിക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്.പ്രേംകുമാര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യും. കല, കായിക മത്സരങ്ങള്‍ക്കുശേഷം വൈകീട്ട് നാലിന് ട്രാഫിക് ബോധവത്കരണവും എല്‍.സി.ഡി. പ്രദര്‍ശനവും ജെ.ആര്‍.ടി.ഒ. പി.എം.ഷാജി ഉദ്ഘാടനംചെയ്യും. വൈകീട്ട് സമാപനയോഗം അഡ്വ. പരണിയം ദേവകുമാര്‍ ഉദ്ഘാടനംചെയ്യും. ഡിവൈ.എസ്.പി. കെ.മുഹമ്മദ്ഷാഫി വിശിഷ്ടവ്യക്തികളെ ആദരിക്കും. രാത്രി എട്ടിന് കലാസന്ധ്യ.