വിതുര: രാത്രി ഏഴിന് ശേഷം ആനപ്പാറ ഭാഗത്ത് നിന്ന് വിതുരയിലേക്കും പരിസര പ്രദേശങ്ങളിലേക്കും മണല്‍ജീപ്പുകള്‍ ഓടുന്നത് ഘോഷയാത്രയിലെന്നപോലെ. എല്ലാം പോയിക്കഴിയുമ്പോള്‍ പോലീസ് സംഘം പട്രോളിങ്ങിന്. പിറ്റേന്ന് പോലീസ് സ്റ്റേഷനില്‍ വിളിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് കിട്ടുന്നത് മണല്‍വേട്ടയുടെ ഭീമമായ കണക്കുകള്‍. ഇരുന്നൂറും മുന്നൂറും ചാക്ക് മണല്‍ പിടിച്ച് ആറ്റില്‍ ഒഴുക്കിയെന്ന് പറയുമ്പോഴും ഒരു മണല്‍ ജീപ്പോ, മണലൂറ്റുകാരനോ ഇതുവരെ കസ്റ്റഡിയില്‍ ആയിട്ടില്ല.
പാലോട് വനം റെയിഞ്ചിന്റെ ആനപ്പാറ ഗാര്‍ഡ് സ്റ്റേഷന് മുന്നിലൂടെയാണ് ഓരോ മണല്‍ ജീപ്പും കടന്ന് പോകുന്നത്. ഈ ഭാഗത്തെ ക്ഷേത്രോത്സവ കമ്മിറ്റിക്കാര്‍ക്കൊക്കെ ഓരോ ജീപ്പുകാരും 500 രൂപ വച്ച് നല്‍കുന്നുണ്ട്. ഏതാനും ജീപ്പുകള്‍ മണലി ഇരുമ്പുപാലം വഴി കുണ്ടാളംകുഴി ഭാഗത്തേക്ക് പോകുമ്പോള്‍ ബാക്കിയുള്ളവ കടന്നുപോകുന്നത് വിതുര പോലീസ് സ്റ്റേഷന് സമീപത്തുകൂടെയാണ്.
രണ്ടോ മൂന്നോ പോലീസുകാര്‍ ചേര്‍ന്ന് എല്ലാദിവസവും ഇരുന്നൂറും മുന്നൂറും ചാക്ക് മണല്‍ ആറ്റില്‍ ഒഴുക്കുന്നെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും ആക്ഷേപമുണ്ട്. ചെറുകിട മണലൂറ്റുകാരുടെ ചാക്കുകള്‍ മാത്രമേ പോലീസ് പിടിക്കുന്നുള്ളൂവെന്നും പരാതിയുണ്ട്.