വിതുര: വാമനപുരം നദിയില്‍ ആനപ്പാറ, കല്ലാര്‍, ഇരുപത്തിയാറ്, വട്ടക്കയം കടവുകളില്‍ പൊലീസ് മണല്‍ റെയ്ഡ് നടത്തി. നദിയില്‍നിന്നും കോരി ചാക്കില്‍ നിറച്ചിട്ടിരുന്ന 200 ചാക്ക് മണല്‍ പൊലീസ് പിടിച്ചെടുത്തതു തിരികെ നദിയില്‍ നിക്ഷേപിച്ചു. വിലക്കുകള്‍ ലംഘിച്ചു നദിയില്‍നിന്നും വന്‍തോതില്‍ മണലൂറ്റി കടത്തുന്നതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണു പൊലീസ് റെയ്ഡ് നടത്തിയത്. വിതുര എസ്ഐ: സി.എസ്. സുരേഷ്കുമാര്‍, എഎസ്ഐമാരായ വസുന്ധരന്‍, മോഹനന് എന്നിവര്‍ നേതൃത്വം നല്കി. വനപാലകരുടെയും റവന്യുവകുപ്പിന്റെയും സഹകരണത്തോടെ മണല്‍ റെയ്ഡ് ശക്തിപ്പെടുത്തുമെന്നു പൊലീസ് അറിയിച്ചു.


