വിതുര: പഞ്ചായത്തിലെ തൊഴിലുറപ്പുതൊഴിലാളികള് രംഗത്തിറങ്ങി പേപ്പാറ റോഡിലെ ഗട്ടറുകള്‍ നികത്തിത്തുടങ്ങി. വിതുര കെപിഎസ്എം ജംക്ഷന് മുതല്‍ പട്ടന്‍കുളിച്ചപാറ വരെയുള്ള റോഡ് വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. ശോച്യാവസ്ഥമൂലം അപകടങ്ങള്‍ പതിവായി. റോഡിലെ കുഴികളില്‍ വാഹനങ്ങള്‍ മറിഞ്ഞ് അനവധി പേര്‍ക്കു പരുക്കേറ്റു. മഴയത്ത് റോഡ് ചെളിക്കുളമായി മാറും. കാല്‍നടയാത്രയും വാഹനയാത്രയും അസാധ്യമായ റോഡ് തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തിയാണു കുഴികള്‍ നികത്തിയത്.


