പാങ്ങോട്: മതിര പീഠിക ദേവീക്ഷേത്രത്തിലെ മതിര തിരുവാതിര ഉല്‍സവം 30ന് ആരംഭിച്ച് ആറിന് അവസാനിക്കും. പ്രശസ്തമായ കുതിര എടുപ്പ് ഫെബ്രുവരി അഞ്ചിന്. 30നു ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ ഉച്ചയ്ക്കു 12ന് അന്നദാനം, വൈകിട്ട് നാലിന് വാഹന ഘോഷയാത്ര, രാത്രി എട്ടിന് മാജിക്ഷോ. 31നു രാത്രി ഏഴിന് സംഗീത സദസ്സ്, 10ന് നാടകം. ഫെബ്രുവരി ഒന്നിന് രാത്രി ഏഴിന് നാടകം, 9.30ന് താരവിശേഷം. രണ്ടിനു രാത്രി ഏഴിന് ഗാനമേള, 9.30ന് നാടകം. മൂന്നിനു രാത്രി ഏഴിന് മേജര്സെറ്റ്കഥകളി കഥ: ഉത്തരാസ്വയംവരം, ബാലിവധം. നാലിനു രാത്രി ഏഴിന് നാഗസ്വരക്കച്ചേരി, എട്ടിന് ഗാനമേള, 10.30ന് മ്യൂസിക്കല്‍ ഡ്രാമ, രണ്ടിന് ഉരുളും വിളക്കും. അഞ്ചിനു വൈകിട്ട് 3.30മുതല്‍ കുതിരഎടുപ്പ്. മതിര ശിവക്ഷേത്രത്തില്‍നിന്നു വിവിധ കലാപരിപാടികളോടെ മൂന്നു മുഴുക്കുതിരകളും തൂറ്റിക്കല്‍ പാലാംകോണം ചാവരുകാവ് നിവാസികളുടെ എടുപ്പു കുതിരയും ഉണ്ടാകും. രാത്രി ഏഴിന് നാഗസ്വരക്കച്ചേരി, 9.30ന് എഴുന്നള്ളത്ത്, തുടര്‍ന്ന് കുത്തിയോട്ടം, താലപ്പൊലിയുംവിളക്കും, കെട്ടുകാഴ്ചകള്‍. 9.45ന് നാടന്‍പാട്ടുകള്‍. ആറിനു രാത്രി ഏഴിന് ഗാനമേള, 9.30ന് നാടകം, ഒന്നിന് കുരുതി.


