പാലോട്: ചിപ്പന്‍ചിറ യുവസാഗര യുവജന സംഘവും സേവാഭാരതി പാലോട് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന സൌജന്യ മെഡിക്കല്‍ക്യാംപ് നാളെ രാവിലെ 7.30മുതല്‍ ഒരുമണിവരെ ചിപ്പന്‍ചിറ അംഗന്‍വാടിയില്‍ നടക്കും. ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ് ഉദ്ഘാടനം ചെയ്യും. ഹിമേഷ്, സോനു, സുധ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ടു സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാംപില്‍ സൌജന്യ മരുന്നുവിതരണവും ഉണ്ടാവും.


