WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Sunday, January 1, 2012

മരംമുറി: അന്വേഷണംആവശ്യപ്പെട്ടു



വിതുര:  വിതുര ഗവ. കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ വളപ്പില്‍ നിന്ന മരം മുറിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു ഫെഡറേഷന്‍ ഒാഫ് റസിഡന്റ്സ് അസോസിയേഷന്‍ ട്രഷറര്‍ എസ്. സതീശചന്ദ്രന്‍നായര്‍ വനം മന്ത്രി കെ.ബി. ഗണേഷ്കുമാറിനു പരാതി നല്‍കി.  മരം മുറിച്ചതില്‍ വന്‍ അഴിമതി നടന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  ഒരുലക്ഷത്തോളം രൂപ കിട്ടുന്ന തേമ്പാവ് മരം മൂവായിരം രൂപയ്ക്കാണു വിറ്റതെന്നും മരം മുറിച്ചിട്ടപ്പോള്‍ ആശുപത്രി ക്വാര്‍ട്ടേഴ്സിലെ മതില്‍ തകര്‍ന്നതായും പരാതിയില്‍ പറയുന്നു.

മരം മുറിക്കുന്നതിനു മുന്‍പു പരസ്യം നല്‍കുകയോ വനം വകുപ്പിന്റെ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അപകടാവസ്ഥയില്‍ നിന്ന മരത്തിന്റെ ശിഖരം മുറിക്കാനാണ് ആശുപത്രി വികസന സമിതി തീരുമാനമെടുത്തതെന്നും ഇതിന്റെ മറവില്‍ മരം മുറിച്ചു കടത്തിയെന്നുമാണു മന്ത്രിക്കു നല്‍കിയ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

ആശുപത്രി അധികൃതരുടെ വിശദീകരണം: പോട് രൂപാന്തരപ്പെട്ടു മാസങ്ങളായി അപകടാവസ്ഥയില്‍ നിന്ന തേമ്പാവ് മരത്തിന്റെ ശിഖരങ്ങളും കേടായ ഭാഗവും നീക്കംചെയ്യാന്‍ ആശുപത്രി വികസന സമിതി തീരുമാനമെടുത്തെന്നും ഇതിനായി വികസന സമിതി യോഗം ചേര്‍ന്നു വികസന സമിതിയിലുള്ള ഒരംഗത്തെ ചുമതലപ്പെടുത്തിയെന്നും മുറിച്ചയാള്‍ 3000 രൂപ ആശുപത്രിയില്‍ അടച്ചിട്ടുണ്ടെന്നും മരശിഖരം പതിച്ചു തകര്‍ന്ന മതില്‍ നിര്‍മിച്ചുനല്‍കാമെന്നു മരം മുറിച്ചയാള്‍ സമ്മതിച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഒാഫിസര്‍ അറിയിച്ചു.