പാലോട്: കള്ളിപ്പാറ ആയിരവില്ലി ഭദ്രകാളി ക്ഷേത്രത്തിലെ ആയില്യ ഉല്‍സവം ആറു മുതല്‍ എട്ടു വരെ നടക്കും. ആറിന് 5.30ന് അഭിഷേകം, ആറിനു ഗണപതിഹോമം, 7.30ന് ഉഷപൂജ, ഒന്പതിനുഭാഗവത പാരായണം, 12.30ന് അന്നദാനം, 7.30നു ഭഗവതിസേവ, രാത്രി 9.30നു കാക്കാരിശി നാടകം. ഏഴിന് 5.30ന് അഭിഷേകം, ആറിനു ഗണപതിഹോമം, ഏഴിന് ഉഷപൂജ, 7.30നു മൃത്യുഞ്ജയഹോമം, എട്ടിനു തുലാഭാരം, 8.30ന് ഉരുള്‍, ഒന്പതിനു സമൂഹപൊങ്കാല, ഒന്നിന് അന്നദാനം, 8.30നു ചാറ്റുപ്പാട്ട്, 9.30നു നൃത്തനൃത്യങ്ങള്‍. എട്ടിന് 4.10നു നിര്‍മാല്യ ദര്‍ശനം, 4.30ന് അഭിഷേകം, 5.30നു ഗണപതിഹോമം, ഒന്പതിനു വിശേഷാല്‍ പൂജകള്‍. ഒന്നിന് അന്നദാനം. മൂന്നിനു പുഷ്പാഭിഷേകം. 4.30നു ഘോഷയാത്ര. എട്ടിന് അത്താഴപൂജ, 10.30നു പൂത്തിരിമേള, 11നു ഗാനമേള.

