വിതുര: വാമനപുരം നദിയില്‍ കല്ലാര്‍ ഇരുപത്തിയാറാംമൈല്‍ കടവില്‍ നിന്നു വന്‍തോതില്‍ മണലൂറ്റുകയായിരുന്ന രണ്ടു പേരെ പൊലീസ് അറസ്റ്റ്ചെയ്തു. കല്ലാര്‍ ചന്ദ്രഭവനില്‍ എസ്. ശാന്തന്‍നായര്‍(60), നന്ദിയോട് പച്ച രാധാവിലാസം വീട്ടില്‍ എം. ശശിധരന്‍(52) എന്നിവരാണു പിടിയിലായത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മണലൂറ്റുകാര്‍ ഒാടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ നൂറോളം പേര്‍ കല്ലാറില്‍ മണലൂറ്റുന്നതായി നാട്ടുകാര്‍ എസ്പിയെ വിളിച്ചറിയിച്ചു. എസ്.പിയുടെ നിര്‍ദേശപ്രകാരം പാലോട് എസ്ഐ: ബൈജു, വിതുരഎസ്ഐ സതീഷ്കുമാര്‍, എഎസ്ഐമാരായ തള്ളച്ചിറ വിജയന്‍, റഹൂബ്, ഗിരീശന്‍ എന്നിവരുടെ നേതൃത്വത്തിലാണു റെയ്ഡ് നടത്തിയത്.
പാലത്തിനടിയില്‍നിന്നു വരെ മണലൂറ്റുന്നത ദൃശ്യമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പൊലീസിനെ കണ്ട് ഒാടിയവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും എസ്ഐ അറിയിച്ചു. നദിയില്‍ നിന്ന് വാരി ചാക്കില്‍ നിറച്ചിട്ടിരുന്ന മണല്‍ മുഴുവന്‍ തിരികെ നദിയില്‍ നിക്ഷേപിച്ചു.
രണ്ടാഴ്ചയായി പൊലീസ് കല്ലാര്‍ മേഖലയില്‍ മണല്‍വേട്ട തുടരുകയാണെങ്കിലും മണലൂറ്റ് നിര്‍ബാധം തുടരുകയാണെന്നും, പുരയിടം ഇടിച്ചുവരെ വന്‍തോതില്‍ മണലൂറ്റി കടത്തുന്നുവെന്നും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു.


