WELCOME
Saturday, January 7, 2012
പിടിച്ച പാമ്പിനെ വാവ തുറന്നുവിട്ടു
വിതുര: പാമ്പുപിടിത്ത വീരന് വാവ സുരേഷ് പിടിച്ച രാജവെമ്പാലകളെ മടത്തറ ശംഖിലി വനത്തില്‍ തുറന്നുവിട്ടു. ഇൌയാഴ്ച രണ്ടു രാജവെമ്പാലകളെയാണു വാവ പിടികൂടിയത്. മടത്തറയില്‍ ഒരു വീടിന്റെ മച്ചില്‍ കയറിയിരുന്ന പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടി ശംഖിലി വനത്തില്‍ കൊണ്ടുവിട്ടിരുന്നു. തൊട്ടടുത്ത ദിവസം വിതുര പഞ്ചായത്ത് പ്രസിഡന്റ് എല്‍.വി. വിപിനിന്റെ വീട്ടില്‍ കയറിയ പാമ്പിനെയും വാവ ചാക്കിലാക്കി ശംഖിലി വനത്തില്‍ കൊണ്ടുപോയി വിട്ടു. നേരത്തേ ഇൌ മേഖലയില്‍ നിന്നു മറ്റു രണ്ടു രാജവെമ്പാലകളെ വാവ പിടികൂടിയിരുന്നു. ഇൌ പാമ്പുകളെ പൊന്മുടി വനത്തിലാണു തുറന്നുവിട്ടത്.


