WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Saturday, January 7, 2012

അതിക്രമിച്ചു കയറി രേഖകള്‍ തട്ടിയെടുത്തു


പാലോട്: കുടുബശ്രീ എഡിഎസ് തിരഞ്ഞെടുപ്പു നടന്ന സ്കൂളില്‍ സിപിഎം മടത്തറ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം അതിക്രമിച്ചു കയറി രേഖകള്‍ തട്ടിയെടുത്തു.  ഇതു സംബന്ധിച്ചു  പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാത്രി പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ രേഖകള്‍ തിരികെ നല്‍കി കേസ് ഒതുക്കി.  ഇന്നലെ താന്നിമൂട് ട്രൈബല്‍ സ്കൂളിലാണു സംഭവം അരങ്ങേറിയത്. ഇലവുപാലം വാര്‍ഡിന്റെ എഡിഎസ് തിരഞ്ഞെടുപ്പില്‍ വാര്‍ഡ് അംഗം ഷീലാ പ്രസാദ് പങ്കെടുത്തതിനെ ഒരു  വിഭാഗം ചോദ്യം ചെയ്തു.

എന്നാല്‍, ഭൂരിഭാഗവും വാര്‍ഡ് അംഗം പങ്കെടുത്തതിനെ അനുകൂലിച്ചു.  തുടര്‍ന്ന് കുറേപ്പേര്‍ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി. തിരഞ്ഞെടുപ്പു  പൂര്‍ത്തിയാക്കി അവസാന ഘട്ടത്തിലെത്തിയ സമയത്താണ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ ലോക്കല്‍ കമ്മിറ്റി അംഗം സുലൈമാന്റെ നേതൃത്വത്തില്‍ സംഘം കടന്നു കയറി വാര്‍ഡ് അംഗത്തെ പങ്കെടുപ്പിച്ചതിനെ ചോദ്യം ചെയ്ത് ഫയലുകള്‍ പിടിച്ചു വാങ്ങിയത്.  ഇതേത്തുടര്‍ന്ന് സുലൈമാനെ വനിതകള്‍ വളഞ്ഞുവച്ചു. സംഭവ മറിഞ്ഞു പൊലീസ് സ്ഥലത്തെത്തി.

അതേസമയം വാര്‍ഡ് അംഗത്തെ പങ്കെടുപ്പിച്ചതു നിയമവിരുദ്ധമാണെന്നും സ്ത്രീകളുടെ പരാതിയെ തുടര്‍ന്ന് ഇതു ചോദിക്കാനെത്തിയ സമയത്താണു ഫയലുകള്‍ പിടിച്ചു വാങ്ങിയതെന്നും സുലൈമാന്‍ പറഞ്ഞു. ഇതു സംബന്ധിച്ചു കലക്ടര്‍ക്കു പരാതി നല്‍കുമെന്നും  പറഞ്ഞു.
എന്നാല്‍ വാര്‍ഡ് അംഗം ഇരിക്കുന്നതിനെ ചിലര്‍ ചോദ്യം ചെയ്തപ്പോള്‍ത്തന്നെ അവരെ  പുറത്താക്കിയ ശേഷമാണു തിരഞ്ഞെടുപ്പു നടത്തിയതെന്ന് ഇലക്്ഷന്‍ നിരീക്ഷകനായ  റഫീക്കും റിട്ടേണിങ് ഓഫിസര്‍ വഹാബും പറഞ്ഞു.