പാലോട്: തെന്നൂര്‍ വില്ലേജ് ഓഫിസിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നു പെരിങ്ങമ്മല ഇക്ബാല്‍ നഗര്‍ പൌരസമിതി ആവശ്യപ്പെട്ടു. പെരിങ്ങമ്മല മുതല്‍ പൊന്മുടി വരെ വ്യാപിച്ചു കിടക്കുന്നതാണ് ഓഫിസിന്റെ പ്രവര്‍ത്തന പരിധി. രണ്ട് ഇടുങ്ങിയ റൂമുകളാണ് ഓഫിസിനുള്ളത്. ഫയലുകള്‍ സൂക്ഷിക്കാന്‍ മതിയായ സംവിധാനങ്ങളില്ല. സേവനത്തിനെത്തുന്നവര്ക്കു നില്ക്കാന്പോലും ഇടമില്ലാതെ വീര്‍പ്പുമുട്ടുകയാണ്. വൈദ്യുതി ഇല്ലാത്തതും ഏറെ ബുദ്ധിമുട്ട് നേരിടുന്നു.
വില്ലേജ് ഓഫിസിന്റെ പ്രശ്നങ്ങള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നു പൌരസമിതിയുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എ. വഹാബിന്റെ അധ്യക്ഷതയില്‍ പി.എം. ഇസ്ഹാക്ക്ഹാജി, തടത്തില്‍ ഷിഹാബ്, മണ്‍പുറം റഷീദ്, വിളയില്‍ ബഷീര്‍, ഇ.എം. സൈനുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.


