പാലോട്: സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം കഥാരചനയില്‍ എ ഗ്രേഡ് നേടിയ നെടുമങ്ങാട് ദര്‍ശന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിനി നജ്നാ നസിം പെരിങ്ങമ്മല ഗ്രാമത്തിന്റെ അഭിമാനവും ഒപ്പം കഥകളുടെ ലോകത്ത് പ്രതീക്ഷയുമാകുന്നു.
ആറാമത്തെ വയസ്സില്‍ തുടങ്ങിയ കഥയെഴുത്തില്‍ പുരസ്കാരങ്ങളുടെ ഘോഷയാത്രയാണ് ഈ കൊച്ചു മിടുക്കിയെ തേടിയെത്തിയത്. ഇതിനകം അന്‍പതോളം കഥകള്‍ രചിച്ചു കഴിഞ്ഞു. ഇതില്‍ 11 കഥകള്‍ ചേര്‍ത്ത് 2010ല്‍ ' ഒരു മഞ്ഞുകാലത്തിന്റെ ഓര്‍മയ്ക്ക് എന്ന സമാഹാരവും പുറത്തിറക്കി. എസ്എസ്എയാണ് ഇതു പ്രസിദ്ധീകരിച്ചത്. സ്കൂള്‍ കലോല്‍സവങ്ങള്‍ക്കു പുറമെ വിദ്യാരംഗം കലാസാഹിത്യവേദി, ഗാന്ധികലോല്സവം, ലൈബ്രറി കൌണ്‍സില്‍ തുടങ്ങി അനവധി വേദികളില്‍ വിജയതിലകമണിയാന്‍ നജ്നയ്ക്കു സാധിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കഥാ രചനയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം ലഭിച്ച 'പക്ഷിക്കൂട് എന്ന, എന്‍ഡോസള്‍ഫാന്‍ വിഷയമാക്കി എഴുതിയ കഥ ഏറെ ശ്രദ്ധേയമായി. ഗ്രാമത്തനിമയുടെ കാമ്പുള്ളതാണു നജ്നയുടെ കഥകളെല്ലാം. പ്രകൃതി നിരീക്ഷണവും വായനയുമാണു നജ്നയുടെ കഥാരചനയ്ക്കുള്ള ഊര്‍ജം ലഭ്യമാക്കുന്നത്. ഹിന്ദിയിലും ഇംഗിഷിലും നജ്ന കഥകളെഴുതിത്തുടങ്ങി. തന്റെ കഥകള്‍ക്കു ചിത്രം വരയ്ക്കുന്നത് അനുജന് നാസിഫ് ആണെന്നതാണു സവിശേഷത.
പാലോട്
ബിആര്‍സി നിര്‍മിച്ച ചലച്ചിത്രങ്ങള്‍ക്കു സ്ക്രിപ്റ്റ് എഴുതിയതു നജ്നയായിരുന്നു. ഇതില്‍ അഭിനയിക്കുകയും ചെയ്തു. സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കാണാതായ പെണ്‍കുട്ടി എന്നതായിരുന്നു വിഷയം. ' എരിയുന്ന കണ്ണിലെ നനയുന്ന കൃഷ്ണമണി എന്ന തലക്കെട്ടിലാണു നജ്ന കഥയെഴുതി എ ഗ്രേഡ് നേടിയത്. തന്റെ രണ്ടാമത്തെ കഥാ സമാഹാരം പുറത്തിറക്കാന്‍ പ്രസാധകരെ കാത്തു കഴിയുകയാണു നജ്ന. പെരിങ്ങമ്മല ഇക്ബാല്‍ കോളജ് ജീവനക്കാരന് നസിമിന്റെയും ഗവ. യുപിഎസിലെ അധ്യാപിക ഷിഹാനയുടെയും മകളാണ്.