ഭരതന്നൂര്‍: ജനവാസ കേന്ദ്രത്തിനു സമീപം വനത്തില്‍ തീപടര്‍ന്നതു പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കി. കാഞ്ചിനട മീന്ചാടിക്കുന്ന് പ്രദേശത്താണു തീപടര്‍ന്നത്. ഇന്നലെ രാത്രി ഏഴിനാണു സംഭവം. ഇവിടെ രണ്ടാഴ്ച മുന്‍പ് അക്കേഷ്യാ മരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. ഇതിന്റെ നീക്കം ചെയ്യാതെ കിടന്ന ശിഖരങ്ങളിലും ഇലകളിലുമാണു തീപടര്‍ന്നത്.
10 ഹെക്ടര്‍ സ്ഥലത്ത് ഒരുമിച്ചു തീപടര്‍ന്നതു സമീപവാസികളെ പരിഭ്രാന്തിയിലാക്കി. മൂന്നു ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി സമീപ വനപ്രദേശത്തേക്കു തീ പടരാതിരിക്കാന്‍ നടപടി സ്വീകരിച്ചു. രാത്രി വൈകിയും തീ പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ല.


