പെരിങ്ങമ്മല: ഗ്രാമ പഞ്ചായത്തില്‍ നടന്ന പെന്ഷന് അദാലത്ത് നൂറുകണക്കിന് അപേക്ഷകര്‍ക്ക് ആശ്വാസമായി. അര്‍ഹതപ്പെട്ട എല്ലാവര്ക്കും പെന്ഷന് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അദാലത്തില്‍ വിധവകള്‍, വൃദ്ധര്‍, വികലാംഗര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, 50 വയസ്സു കഴിഞ്ഞ അമ്മമാര്‍ എന്നീ വിഭാഗങ്ങളിലായി 500ലധികം അപേക്ഷയിന്മേല് തീര്‍പ്പുകല്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. വല്‍സല അദാലത്ത് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സുല്ഫാബീഗത്തിന്റെ അധ്യക്ഷതയില്‍ ബി. പവിത്രകുമാര്‍, ജുമൈലാ സത്താര്‍, വി. പ്രസാദ്, കൊച്ചുവിള അന്‍സാരി, ശ്രീലതാ ശിവാനന്ദന്, ജെ. അജിത്, ജി. സുഭാഷ്, ഷീലാ പ്രസാദ്, ഭുവനചന്ദ്രന്, ഡി. പുഷ്കരാനന്ദന്‍, നസീമാ ഇല്യാസ്, മണ്‍പുറം റഷീദ്, ജോര്‍ജ് ജോസഫ്, സന്തോഷ്, സുകുമാരി മനോഹരന്, ഗീതാ പ്രിജി, ലതാ ദിലീപ്, സരസ്വതി, ഷാഹിതാ ബീഗം എന്നിവര്‍ പ്രസംഗിച്ചു. വിവിധ ഡിപ്പാര്‍ട്ട്മെന്റുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു.


