WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Monday, January 2, 2012

പാലോട് രവി എം.എല്‍.എയുടെ വീട് മുങ്ങി



തിരുവനന്തപുരം: കുത്തിയൊലിച്ചെത്തിയ മഴവെള്ളത്തില്‍ പാലോട് രവി എം.എല്‍.യുടെ ഇടപ്പഴിഞ്ഞിയിലെ വീടിന്റെ ഒന്നാംനില മുങ്ങി. എന്നാല്‍ മഴക്കെടുതി ഏറെയുണ്ടായ വിവേകാന്ദനഗറില്‍ മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ ഔദ്യോഗിക മന്ദിരത്തില്‍ മാത്രം വെള്ളംകയറിയില്ല.

ഇടപ്പഴിഞ്ഞി സ്മൃതി ലെയ്‌നിലെ എല്ലാ വീടുകളും വെള്ളത്തിനടിയിലായി. ഈ ലെയ്‌നിന്റെ തുടക്കത്തിലുള്ള പാലോട്‌രവി എം.എല്‍.എ.യുടെ വീടിന്റെ ഒന്നാംനിലവരെ വെള്ളം പൊങ്ങി. നെടുമങ്ങാട്ട് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലായിരുന്ന പാലോട് രവി വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ വീട് മുങ്ങി നില്‍ക്കുന്ന താണ് കണ്ടത്. വീട്ടിലുണ്ടായിരുന്ന ഭാര്യ ജയയെയും മകള്‍ അഞ്ജനയെയും നാട്ടുകാരാണ് രക്ഷപ്പെടുത്തി രണ്ടാം നിലയിലെത്തിച്ചത്. ഇതിനിടെ താഴത്തെ നിലയിലുണ്ടായിരുന്ന വസ്ത്രങ്ങളും വീട്ടുസാധനങ്ങളും മുകളിലെത്തിക്കാനും ശ്രമിച്ചു. രാത്രി മുഴുവന്‍ രണ്ടാം നിലയില്‍ കഴിച്ചുകൂട്ടിയശേഷം ഞായറാഴ്ച രാവിലെ ചെളിയും മാലിന്യങ്ങളും നിറഞ്ഞ വെള്ളം ഒലിച്ചുപോയതിനുശേഷമാണ് വീട് വൃത്തിയാക്കിയത്. 1993-ലാണ് ഈ പ്രദേശത്ത് ഇത്തരത്തിലൊരു വെള്ളപ്പൊക്കമുണ്ടായതെന്ന് ഇരുപത് വര്‍ഷത്തിലേറെയായി ഈ വീട്ടില്‍ താമസിക്കുന്ന പാലോട് രവി പറഞ്ഞു. മഴ ഇതിനെക്കാള്‍ ശക്തമായിരുന്നിട്ടും ഇത്രയും രൂക്ഷമായ വെള്ളപ്പാച്ചില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഈ ഭാഗത്ത് പുതുതായി ബണ്ട് കെട്ടിയിരുന്നു. ശനിയാഴ്ചത്തെ മഴയില്‍ ആ ബണ്ടും തകര്‍ന്നു. ഈ ലെയ്‌നിലെ 20 വീടുകളിലും വെള്ളംകയറിയിട്ടുണ്ട്.

അതേസമയം എല്ലാ വീടുകളും വെള്ളത്തില്‍ മുങ്ങിയ ഇടപ്പഴിഞ്ഞി വിവേകാന്ദ നഗറിലെ മന്ത്രി അബ്ദുറബ്ബിന്റെ ഔദ്യോഗിക വസതിയില്‍ മാത്രം വെള്ളം കയറിയില്ല. ഉയര്‍ന്ന പ്രദേശത്തുള്ള ഈ വീടിന്റെ ചുറ്റുവട്ടമൊക്കെയും വെള്ളത്തിനടിയിലായിരുന്നു. മതിലിനോടു ചേര്‍ന്നുള്ള വീടും വെള്ളത്തില്‍ മുങ്ങി.