വിതുര: പത്തൊന്‍പതുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ മണ്‍വിള ഹരിജന്‍ കോളനി വനജാക്ഷി ഭവനില്‍ പ്രദീപ് എന്ന കണ്ണപ്പനെ (32) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ചു വീട്ടില്‍ നിന്ന് ഇറക്കി നഗരത്തിന്റെ പല ഭാഗങ്ങളിലും, വിതുര, തൃശൂര്‍ എന്നിവിടങ്ങളിലും കൊണ്ടുപോയാണു പീഡിപ്പിച്ചത്. 10 ദിവസത്തോളം പ്രതി യുവതിയെ പലയിടങ്ങളിലായി പാര്‍പ്പിച്ചു പീഡിപ്പിച്ചു. വിവാഹിതനും രണ്ടു പെണ്‍കുട്ടികളുടെ പിതാവുമാണു പ്രതി.
വിതുരയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി അവിടെ വച്ചു തന്നെ പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. പെണ്‍കുട്ടി വീട്ടില്‍ നിന്നു കൊണ്ടുപോയ പണവും പെണ്‍കുട്ടിയുടെ മാല പണയംവച്ച പണവും ഉപയോഗിച്ചാണു ചെലവു നടത്തിയിരുന്നത്. ഇതിനിടയില്‍ യുവതിയുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതി ഇതു പരസ്യമാക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നപ്പോള്‍ യുവതിയെ തിരുവനന്തപുരം ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.