കല്ലറ: പാങ്ങോട് പാലുവള്ളിയില്‍ റബ്ബര്‍ സംഭരണശാലയ്ക്ക്
തീപിടിച്ച് ഒരു കോടി രൂപയുടെ നാശനഷ്ടം. പാലുവള്ളി റസ്ല മന്‍സിലില്‍
അബ്ദുല്‍റഹ്മാന്റെ റബ്ബര്സംഭരണശാലയാണ് അഗ്നിക്കിരയായത്. ശനിയാഴ്ച രാവിലെ ആറിന്
നാട്ടുകാരാണ് തീ കത്തുന്നതായി കണ്ടത്.
60 ലക്ഷത്തോളം രൂപയുടെ റബ്ബര്‍ഷീറ്റ് നശിച്ചതായാണ് കണക്കുകൂട്ടല്‍. കല്ലറയിലെ റബ്ബര്വ്യാപാരിയാണ് അബ്ദുല്റഹ്മാന്. സംഭരണശാലയായ കോണ്ക്രീറ്റ്കെട്ടിടവും പൂര്‍ണമായി തകര്‍ന്നു. നെടുമങ്ങാട്, ആറ്റിങ്ങല്‍, കടയ്ക്കല്‍ എന്നിവിടങ്ങളില്‍നിന്നെത്തിയ അഗ്നിശമനസേനാ വിഭാഗമാണ് തീ കെടുത്തിയത്.
അപകടകാരണം വ്യക്തമായിട്ടില്ലെന്ന് പാങ്ങോട് എസ്.ഐ. പറഞ്ഞു. ഞായറാഴ്ച സയന്റിഫിക് അനാലിസിസ് വിഭാഗവും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറും അപകടസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു.