വിതുര: പൊന്മുടി വിനോദസഞ്ചാരകേന്ദ്രത്തില്‍ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ ഒരേക്കറോളം പുല്‍മേട് കത്തിനശിച്ചു. ഉച്ചതിരിഞ്ഞ് മൂന്നരയോടെ അപ്പര്‍ സാനിട്ടോറിയത്തിന്റെ വലതുഭാഗത്തുനിന്നാണ് തീപടര്‍ന്നത്. നെടുമങ്ങാട് അഗ്നിശമനസേനയുടെ രണ്ട് യൂണിറ്റുകള്‍ വിതുര കല്ലാറെത്തുമ്പോഴേക്കും തീ കെടുത്താന്‍ കഴിഞ്ഞു. പൊന്മുടി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. മോഹനന്, പോലീസുകാരായ ഷിബു, ശിവരാജന്, വിജയന്, വനം ഗാര്‍ഡ് ആദര്‍ശ്, വനസംരക്ഷണ സമിതി അംഗങ്ങള്‍, സഞ്ചാരികള്‍ എന്നിവര്‍ ചേര്‍ന്നാണ് തീ കെടുത്തിയത്. ഞായറാഴ്ചയായതിനാല്‍ നിരവധി സഞ്ചാരികള്‍ പൊന്മുടിയിലുണ്ടായിരുന്നു.


