തിരുവനന്തപുരം: ഇൌ വര്‍ഷത്തെ നബിദിനാഘോഷങ്ങള്‍ വിപുലമായി നടത്താന്‍ കേരള മുസ്ലിം ജമാ അത്ത് കൌണ്‍സിലിന്റെ നേതൃത്വത്തില്‍ കൂടിയ വിവിധ മുസ്ലിം സംഘടനാ പ്രതിനിധികളുടെ സമ്മേളനം തീരുമാനിച്ചു. യോഗം കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മെംബര്‍ അഡ്വ. കെ.എ. ഹസന് ഉദ്ഘാടനം ചെയ്തു. ഇന്ത്യ- അറബ് ഫ്രണ്ട്ഷിപ് സെന്റര്‍ ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍ ബാബു അധ്യക്ഷനായിരുന്നു. ഫെബ്രുവരി ഒന്നിനാരംഭിച്ച് അഞ്ചിന് അവസാനിക്കുന്ന ആഘോഷത്തില്‍ മൌലൂദ് പാരായണം, അന്നദാനം, നേര്‍ച്ച വിതരണം, സമൂഹ പ്രാര്‍ഥന, മതമൈത്രി സംഗമം, മിലാദ് മീറ്റ്, മിലാദ് മെസേജ്, റിലീഫ്, മല്‍സരങ്ങള്‍, സെമിനാര്‍, കോണ്‍ഫറന്‍സ് എന്നിവ നടത്തും. സഹകരണ വേദി പ്രസിഡന്റ് എ. ഷിഹാബുദീന്‍ ജനറല്‍ കണ്‍വീനറായും എസ്.എസ്. ആബ്ദീന്‍ ജോയിന്റ് കണ്‍വീനറായും വയലില്‍ കമാലുദീന് ട്രഷററായും 101 അംഗ മിലാദ് ശെരീഫ് കമ്മിറ്റിക്കു രൂപം നല്കി. പൂഴനാട് സുധീര്‍, ബോംബെ എസ്. കമാല്‍, മുഹമ്മദ് റോഷന്, അഡ്വ. എസ്. അഷ്റഫ്, എം. മുഹമ്മദ് മാഹീന്, എന്‍. കാസിം ബാവ എന്നിവര്‍ പ്രസംഗിച്ചു.
WELCOME
Wednesday, January 18, 2012
നബിദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനം