കല്ലറ: സ്കൂള്‍ സമയങ്ങളില്‍ ഭരതന്നൂര്‍ കൊച്ചാലുംമൂട്, പുത്തന്‍വിള വഴി ചെറുവാളത്തേക്കും തിരിച്ചും ബസ് സര്‍വീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി.സ്കൂള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും നേരെ കാട്ടുമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിച്ച സാഹചര്യത്തിലാണിത്. നിലവില്‍ ഇതുവഴി ബസ് സര്‍വീസുകള്‍ ഒന്നുമില്ല. കെ.എസ്.ആര്.ടി.സിയുടെ ഒരു സര്‍വീസ് കാഞ്ചിനട വരെ ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനമില്ല. വനപാതകളിലൂടെ കിലോമീറ്ററുകള്‍ നടന്നുവേണം അവര്‍ക്ക് സ്കൂളുകളിലെത്താന്‍. സ്കൂളിലെയും ട്യൂഷന് സെന്ററുകളിലെയും പഠനം കഴിഞ്ഞ് 6 മണി കഴിഞ്ഞാണ് വീട്ടിലെത്തുന്നത്. ഇതുവഴി ബസ് സര്‍വീസുകള്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.


