സാധാരണയിടുന്ന മുട്ടയെക്കാളും മൂന്നിരട്ടി വലുപ്പമുള്ള കോഴിമുട്ട കൌതുകമായി
കഴക്കൂട്ടം: സാധാരണയിടുന്ന മുട്ടയെക്കാളും മൂന്നിരട്ടി വലുപ്പമുള്ള കോഴിമുട്ട കൌതുകമായി. കഴക്കൂട്ടത്തു ഡെല്‍റ്റാ ഇലക്ട്രോണിക്സ് കട നടത്തുന്ന കിഴക്കുംകര സത്യ നിവാസില്‍ സത്യദാസിന്റെ ഭാര്യ ജീജ വളര്‍ത്തിയ കോഴിയാണു വമ്പന്‍ മുട്ടയിട്ടു വീട്ടുകാരെയും നാട്ടുകാരെയും അമ്പരപ്പിച്ചത്. മാസങ്ങള്‍ക്കു മുന്‍പു ജീജ റോഡിലൂടെ സൈക്കിളില്‍ കൊണ്ടുപോയ മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങി വളര്‍ത്തി. സാധാരണകോഴികളെപ്പോലെ മുട്ടയിട്ടിരുന്ന ഒരു കോഴി കഴിഞ്ഞ ദിവസം 180 ഗ്രാം തൂക്കംവരുന്ന മുട്ടയിട്ടു. സാധരണ നാടന്‍മുട്ടയുടെ തൂക്കം 60 ഗ്രാം ആണ്. വമ്പന്‍ മുട്ടയിടുന്നതിനു മുന്‍പ് ഇൌ കോഴിയിട്ട മുട്ടയ്ക്ക് 60 ഗ്രാം തൂക്കമാണ് ഉണ്ടായിരുന്നത്. എന്തായാലും അസാധാരണ വലുപ്പമുള്ള മുട്ട വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം കൌതുകമായിട്ടുണ്ട്.

