വിതുര: ഭര്‍ത്താവുമായി വഴക്കുണ്ടായതിനെ തുടര്‍ന്നു മണ്ണെണ്ണ എടുത്തൊഴിച്ചു തീകൊളുത്തിയ വീട്ടമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു മരിച്ചു. വിതുര ആനപ്പാറ നാരകത്തിന്‍കാല ഉൌളന്കോട് രഞ്ജു ഭവനില്‍ വിനീതിന്റെ ഭാര്യ രഞ്ജു (19) ആണു മരിച്ചത്. ഗോപികാണിയുടെയും അംബികയുടെയും മകളാണ്. ഇക്കഴിഞ്ഞ 16നാണു രഞ്ജുവിനു പൊള്ളലേറ്റത്.
ഞായറാഴ്ച രാവിലെ മരിച്ചു. രഞ്ജുവിന് എണ്പതു ശതമാനത്തിലേറേ പൊള്ളലേറ്റിരുന്നു. രഞ്ജുവും വിനീതും പ്രണയിച്ചാണു വിവാഹം കഴിച്ചത്. ഒന്നരവര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. കുട്ടികളില്ല. 16ന് ഇരുവരും വഴക്കുകൂടിയെന്നും വിനീത് പിണങ്ങി വസ്ത്രങ്ങള്‍ എടുത്തുകൊണ്ടു വീട്ടിലേക്കു പോകാനിറങ്ങിയതില് മനംനൊന്താണു സ്വയം മണ്ണെണ്ണ എടുത്തൊഴിച്ചു തീകൊളുത്തിയതെന്നും രഞ്ജു മജിസ്ട്രേട്ടിനു മൊഴി നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചു.


