കല്ലറ : ഭരതന്നൂര്‍ ജംഗ്ഷനില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥിതിചെയ്യുന്നത് റോഡിന്റെ ഒത്ത നടുക്കാണ്. കെഎസ്.ഇ.ബി കല്ലറ സെക്ഷന്റെ പരിധിയിലുള്ള ഭരതന്നൂര്‍ ഓവര്‍സിയര്‍ ഓഫീസിന് തൊട്ടടുത്താണ് ട്രാന്‍സ്ഫോര്‍ എന്നതാണ് ഏറെ കൌതുകം.ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുമ്പോള്‍ റോഡരികില്‍ തന്നെയായിരുന്നു. റോഡിന്റെ വീതി കൂട്ടിയപ്പോള്‍ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന കാര്യം അധികൃതര്‍ മറന്നുപോയി. തുടര്‍ന്നിത് റോഡിന്റെ മധ്യഭാഗത്തായി. ഭരതന്നൂര്‍ പബ്ളിക് മാര്‍ക്കറ്റിന്റെ ഗേറ്റിനുമുന്നില്‍ റോഡില്‍ വളവിലാണ് ട്രാന്‍സ്ഫോര്‍മര്‍. അപകടമുണ്ടാകാന്‍ ഇതിനപ്പുറം വേറെന്ത് വേണം?
ചെറിയ ഒരു അശ്രദ്ധ മതി വാഹനങ്ങള്‍ ഇതിനുള്ളിലേക്ക് ഇടിച്ച് കയറാന്‍. ജംഗ്ഷനില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള ഭാഗമാണിവിടം. ചന്ത ദിവസങ്ങളില്‍ തിരക്ക് പത്തിരട്ടിയാകും. അര ഏക്കറോളം വരുന്ന ഇവിടത്തെ പബ്ളിക് മാര്‍ക്കറ്റിലോ മറ്റോ പഞ്ചായത്തില്‍ നിന്ന് അനുവാദം വാങ്ങി ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കേണ്ട കാലം അതിക്രമിച്ചു.


