പെരിങ്ങമ്മല: നാനൂറിലധികം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തിലെ ഇടിഞ്ഞാര്‍ വാര്‍ഡിലെ വിട്ടിക്കാവ് സെറ്റില്‍മെന്റിലേക്കുള്ള റോഡ് കാല്‍നടയാത്രപോലും അസാധ്യമായി. കഴിഞ്ഞ പത്തുവര്‍ഷമായി റോഡ് ഈ സ്ഥിതി തുടരുന്നു. എന്നിട്ടും ത്രിതല പഞ്ചായത്തുകള്‍ക്ക് റോഡിന്റെ കാര്യത്തില്‍ യാതൊരു ഇടപെടലുകളുമില്ല.
ഇടിഞ്ഞാര്‍, വിട്ടിക്കാവ്, കിടാരക്കുഴി സെറ്റില്‍മെന്റുകളില്‍ താമസിക്കുന്ന ആദിവാസികള്‍ക്ക് ഇടിഞ്ഞാര്‍ ഹൈസ്‌കൂള്‍, ആയുര്‍വേദ ആസ്പത്രി, അങ്കണവാടി, ഫാമിലി വെല്‍ഫെയര്‍ സെന്റര്‍ എന്നിവിടങ്ങളിലെല്ലാം പോകുന്നതിന് ഈ റോഡുമാത്രമാണ് ഏക ആശ്രയം. രോഗശയ്യയിലായ ഒരാളിനെ പെട്ടെന്ന് ആസ്പത്രിയില്‍ എത്തിക്കാനായി ജീപ്പ് വിളിച്ചാല്‍പോലും ഇതുവഴി ആരും വരില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഗ്രാമപ്പഞ്ചായത്തിനും ജില്ലാ കളക്ടര്‍ക്കും നിരവധി പരാതി നല്‍കി റോഡിനായി കാത്തിരിക്കുകയാണ് വിട്ടിക്കാവ് ആദിവാസി ഊരിലെ ആദിവാസി കുടുംബങ്ങള്‍.