പാങ്ങോട്: മണല്‍ കഴുകി കെട്ടിനിര്‍ത്തിയിരിക്കുന്ന മലിനജലം അനധികൃത മണല്‍ഖനനം നടത്തുന്നവര്‍ കൊച്ചാലുംമൂട് വെള്ളയംദേശം വാര്‍ഡുകളിലൂടെയുള്ള കാഞ്ചിനട തോട്ടിലേക്ക് ഒഴുക്കിവിടുന്നതായി പരാതി. കൊച്ചാലുംമൂടുനിന്ന് അനധികൃതമായി ഖനനം ചെയ്യുന്ന കരമണല്‍ ലോറികളില്‍ കാഞ്ചിനടയ്ക്കു സമീപമെത്തിച്ചു പ്രത്യേകം നിര്‍മിച്ച കുളത്തില്‍നിന്നും ലോറിയിലേക്കു വെള്ളം പമ്പ് ചെയ്യുന്നതു പതിവാണ്. ലോറിയില്‍വച്ച് മണല്‍ കഴുകിയതിനുശേഷം വരുന്ന മലിനജലം തടഞ്ഞുനിര്‍ത്തുകയും രാത്രികാലങ്ങളില്‍ തോട്ടിലേക്കു തുറന്നുവിടുകയാണെന്നും പ്രദേശവാസികള്‍ പറഞ്ഞു. കുളിക്കാനും കാര്‍ഷിക ആവശ്യത്തിനും ഉപയോഗിക്കുന്ന തോട് മലിനമാക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു റവന്യൂ അധികൃതര്‍ക്കു പരാതി നല്‍കി.
WELCOME
Saturday, January 14, 2012
കാഞ്ചിനട തോട്ടിലേക്കു മലിനജലം