വിതുര: പ്രസിദ്ധമായ പൊന്‍മുടി സീതാ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉല്‍സവം ഇന്നു നടക്കും. രാവിലെ എട്ടിനു ബ്രഹ്മഗിരിശൃംഗത്തില്‍ നടക്കുന്ന ശിവലിംഗപൂജയ്ക്കു ശേഷം 10.15നു പൊങ്കാല അടുപ്പില്‍ തീ പകരും. 11.45നു നിവേദ്യം,12.30ന് ഒൌഷധക്കൂട്ട് വിതരണം.
പൊങ്കാല പ്രമാണിച്ചു ഭക്തരില്‍ നിന്നു പ്രവേശനഫീസ് വാങ്ങാതെ അപ്പര്‍സാനറ്റോറിയത്തിലേക്കു കയറ്റിവിടുമെന്നു പൊന്‍മുടി വനസംരക്ഷണസമിതി അറിയിച്ചു. അപ്പര്‍സാനറ്റോറിയത്തിനു സമീപമാണു സീതാതീര്‍ഥം. വനവാസകാലത്തു ശ്രീരാമനും സീതാദേവിയും ഇവിടെ അധിവസിച്ചിട്ടുണ്ടെന്നാണ് ഐതിഹ്യം. ഇവിടെ കടുത്ത വേനലില്‍പോലും വറ്റാത്ത ഒരു കുളമുണ്ട്. കുളത്തിനു സമീപമുള്ള പാറയില്‍ വലിയ ഒരു കാല്‍പ്പാദവുമുണ്ട്. സീതാദേവി ഇവിടെ കുളിച്ചിരുന്നുവെന്നും പാറയില്‍ പതിഞ്ഞുകിടക്കുന്നതു ശ്രീരാമന്റെ കാല്‍പ്പാദമാണെന്നുമാണ് ആദിവാസികളുടെ വിശ്വാസം.
എല്ലാവര്‍ഷവും മകരവിളക്കു ദിവസം നടക്കുന്ന പൊങ്കാല ഉല്‍സവത്തില്‍ പങ്കെടുക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു നൂറുകണക്കിനു ഭക്തര്‍ എത്താറുണ്ട്. ഒാരോ വര്‍ഷം കഴിയുന്തോറും പൊങ്കാലയിടാനെത്തുന്നവരുടെ എണ്ണം കൂടുകയാണ്. ആദിവാസികളാണു കൂടുതലും പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. വിതുര കലുങ്കിലെ ഒാടനിര്‍മാണം പൂര്‍ത്തിയാക്കണം വിതുര: വിതുര കലുങ്ക് ജംക്ഷനിലെ ഒാടകളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്നു വ്യാപാരികള്‍ ആവശ്യപ്പെട്ടു.
ജംക്ഷനിലെ
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഒാടകള്‍ പൊളിച്ചു രണ്ടാഴ്ച കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാക്കാത്തതുമൂലം ജംക്ഷനില്‍ മുഴുവന്‍ പൊടിപടലങ്ങള്‍ നിറയുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. മിക്ക കച്ചവടക്കാര്‍ക്കും അസുഖങ്ങള്‍ ബാധിച്ചതായി പരാതിയുണ്ട്. ഒാടകള്‍ പൊളിച്ചിട്ടിരിക്കുന്നതുമൂലം കച്ചവടവും കുറഞ്ഞതായി കടക്കാര്‍ പറയുന്നു. മാത്രമല്ല ഒാടപണി പൂര്‍ത്തിയാകാത്തതുമൂലം ചില കടകള്‍ തുറക്കാനും കഴിഞ്ഞിട്ടില്ല.
റോഡ് വൃത്തിഹീനമായി കിടക്കുന്നതുമൂലം പൊന്‍മുടിയിലും മറ്റും എത്തുന്ന ടൂറിസ്റ്റുകളും മറ്റും വിതുര കലുങ്ക് ജംക്ഷനില്‍ ഇറങ്ങാതെ പോകുകയാണ്. ഇതു കച്ചവടക്കാര്‍ക്കു തിരിച്ചടിയായി മാറിയതായി പറയുന്നു. യാത്രാതടസ്സവും അപകടങ്ങളുംപതിവായി.