WELCOME

WELCOME TO PALODE.TK, A COMPLETE DATABASE OF THE REGION
Site Admin: Jijo Palode, Facebook Admin: Saadirsha Palode, Office Admin: Jaggu Aneesh, Photos: Ajith palode, Orma Studio, Rachana Studio, Arun Nadh vithura, Reporter: Anwarshan Office: Infosoft palode,Advisors: Nadirsha, Thulaseedharan nair, Manoj Palaodan and Hidayath Jaffar. Site Designed and Maintaned by Colour+ Creative Solutions - Chennai NB:Concidring the large volume of spam mails we have implemented post moderation. Your posts will appear very soon in a maximum time of 3 hours.

Friday, January 20, 2012

വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ കണ്ടക്ടര്‍ വെട്ടേറ്റു മരിച്ചതായി കിംവദന്തി പരത്തി


വിതുര:  വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി കെഎസ്ആര്‍ടിസി കണ്ട്ക്ടര്‍ വെട്ടേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചു  മരിച്ചതായി വാര്‍ത്ത പ്രചരിപ്പിച്ചു  ജനത്തെയും പത്രക്കാരെയും പൊലീസിനെയും വിഡ്ഢികളാക്കാന്‍ ശ്രമിച്ചു.  നുണപ്രചാരകര്‍ പടച്ചുണ്ടാക്കിയ വ്യാജവാര്‍ത്ത രണ്ടു മണിക്കൂറിനു ശേഷം ബലൂണ്‍ പൊട്ടുംപോലെ തകര്‍ന്നു.  വിതുര കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ തൊളിക്കോട് സ്വദേശിയായ ആദിവാസി യുവാവാണ് അതിരുതര്‍ക്കത്തെ തുടര്‍ന്നു ബന്ധുക്കളുടെ വെട്ടേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചതായി പറഞ്ഞു പത്രഒാഫിസുകളിലേക്കും മറ്റും ബുധനാഴ്ച രാത്രി എട്ടു മണിയോടെ ഫോണ്‍ വന്നത്.

അനവധി പേരുടെ മൊബൈല്‍ഫോണിലേക്കും സന്ദേശം എത്തി.  മരണവാര്‍ത്ത അതിവേഗം വിതുര,തൊളിക്കോട്,നന്ദിയോട്,പെരിങ്ങമ്മല പഞ്ചായത്തുകളില്‍ പ്രചരിച്ചു.  ഇതിനിടയില്‍ കണ്ടക്ടറുടെ  ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആളെ കിട്ടിയില്ല. സംഭവത്തെക്കുറിച്ചു വിതുര,പാലോട് പൊലീസ് സ്റ്റേഷനുകളിലും വിതുര കെഎസ്ആര്‍ടിസി ഡിപ്പോയിലും വിളിച്ചു ചോദിച്ചെങ്കിലും ഇങ്ങനെ ഒരു സംഭവമറിഞ്ഞില്ലെന്നു മറുപടി കിട്ടി.  വിതുര പൊലീസ് സ്റ്റേഷനില്‍ അനവധിപേര്‍ വിളിച്ചു കൊലപാതക കഥയുടെ വിവരം ആരാഞ്ഞു.

വ്യക്തമായ മറുപടി നല്‍കാനാകാതെ പൊലീസും വലഞ്ഞു.  തുടര്‍ന്നു
പൊലീസും അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും കിട്ടിയില്ല.  സംഭവമറിഞ്ഞ സ്പെഷല്‍ ബ്രാഞ്ച് പൊലീസും വിശദമായ അന്വേഷണം നടത്തി.  ഒടുവില്‍ രാത്രി ഒന്‍പതരയോടെ കെഎസ്ആര്‍ടി സി കണ്ടക്ടറുടെ ബന്ധുവായ ആര്യനാട് സ്റ്റേഷനിലെ പൊലീസുകാരനെ മൊബൈല്‍ഫോണില്‍ വിളിച്ചു വിതുര എസ്ഐ വിവരം ചോദിച്ചപ്പോഴാണു കൊലപാതക കഥ കെട്ടുകഥയാണെന്നു ബോധ്യമായത്.  ജീവനോടെയിരിക്കുന്ന മനുഷ്യനെ രണ്ടു മണിക്കൂര്‍ നേരത്തേക്കെങ്കിലും വെട്ടിക്കൊന്നവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കണ്ടക്ടറും ബന്ധുവും തമ്മില്‍ നേരത്തേ വസ്തുവിന്റെ പേരില്‍ ചില തര്‍ക്കങ്ങള്‍  നിലനിന്നിരുന്നതായി സമീപവാസികള്‍ പറയുന്നു. അതേസമയം, കണ്ടക്ടറുടെ വീടിനു സമീപത്തു നിന്നു കഴിഞ്ഞ ദിവസം മോഷണക്കേസുമായി ബന്ധപ്പെട്ടു നാലു യുവാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറിയിരുന്നു.  ഇവരെ പൊലീസ് പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു. കണ്ടക്ടര്‍ വെട്ടേറ്റു മരിച്ചുവെന്നു നുണപ്രചാരണം നടത്തിയവര്‍ ഇൌ സംഭവത്തിനു പിന്നിലുണ്ടോയെന്നു പൊലീസിനു സംശയമുണ്ട്.

നുണപ്രചാരണം നടത്തി പൊലീസിനെയും പത്രക്കാരെയും വലയ്ക്കുകയും പച്ചയായിരുന്ന മനുഷ്യനെ കൊല്ലാതെകൊല്ലുകയും ചെയ്തവരെ വെറുതെ വിടില്ലെന്നും നുണവാര്‍ത്ത ചമച്ചു പൊലീസിനെ കുഴക്കിയവരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. ഇതു കൂടാതെ ചിലര്‍  സ്റ്റേഷനിലേക്കു വിളിച്ചു നുണക്കഥകള്‍ പറഞ്ഞു പൊലീസിനെ ബുദ്ധിമുട്ടിപ്പിക്കുന്ന അനവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും വിതുര എസ്എ ഇന്‍ ചാര്‍ജ് സതീഷ്കുമാര്‍ അറിയിച്ചു.