കല്ലറ : ഒരുകോടി 87 ലക്ഷം രൂപയുടെ അടങ്കല്‍ തുകയുള്ള റോഡിന്റെ പണികള്‍ മുന്നേറുന്നത് 6 തൊഴിലാളികളെക്കൊണ്ട്. എം.സി, അന്തര്‍സംസ്ഥാന പാതകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാങ്ങോട്-പാലോട് റോഡിലാണ് ആഴ്ചകളായി വിരലിലെണ്ണാവുന്ന തൊഴിലാളികള്‍ മാത്രം പണികള്‍ ചെയ്യുന്നത്. 2010 ഫെബ്രുവരിയിലാണ് റോഡിന്റെ പണികള്‍ ആരംഭിച്ചത്.
റോഡിലെ കുഴികള്‍ വന്‍ ഗര്ത്തങ്ങളായതാണ് ഏക പുരോഗതി. അപകടങ്ങള്‍ നിത്യസംഭവങ്ങളാണ്.
റോഡിന്റെ അവസ്ഥ ഇത്രത്തോളമായിട്ടും പി.ഡബ്ള്യു.ഡി അധികൃതര്‍ മൌനത്തിലാണ്. പണികള്‍ തുടങ്ങി ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം എന്ന നിര്‍ദ്ദേശം നിലനില്‍ക്കേയാണ് ഇതൊക്കെ നടക്കുന്നത്.
6 മാസംകൊണ്ട് തീര്‍ക്കേണ്ട പണി വലിച്ചുനീട്ടുന്നത് എസ്റ്റിമേറ്റ് റിവൈസ് ചെയ്ത് കൂടുതല്‍ പണം തട്ടാനാണെന്നാണ് നാട്ടുകാരുടെ ആരോപണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതിനെല്ലാം കൂട്ടുനില്‍ക്കുന്നതായും സംസാരമുണ്ട്.
കല്ലറ-പാലോട് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളാണ് പാങ്ങോടുമുതല് നടക്കുന്നത്. ഏകദേശം ഒന്നരക്കോടി രൂപ മുടക്കിയായിരുന്നു ഒന്നാംഘട്ട പണി നടന്നത്.
പണികഴിഞ്ഞ റോഡ് ഒരുമാസത്തിനുള്ളില്‍തന്നെ പൊളിഞ്ഞിളകിയത് ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഈ പണികള്‍ ഏറ്റെടുത്ത് ചെയ്ത കരാറുകാരന് തന്നെയാണ് റോഡിന്റെ രണ്ടാംഘട്ടമായ പണികളും ഏറ്റെടുത്തിരിക്കുന്നത്.