പാലോട്: മുത്തശ്ശിയുടെ തോളില്‍ കിടന്ന രണ്ടു വയസ്സുകാരിയുടെ മാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. എന്നാല്‍ മാല കണ്ടെത്താനാവാത്തതുമൂലം പ്രതിയെ പൊലീസ് ചോദ്യംചെയ്യുന്നു. പെരിങ്ങമ്മല ഗാര്‍ഡര്‍ സ്റ്റേഷന് ദാറുല്‍ ഇര്ഫാന് മന്‍സിലില്‍ ഷഫീറിന്റെ മകള്‍ ആഫിയ വഫയുടെ കഴുത്തില്‍ നിന്നാണു മുക്കാല്‍ പവന്റെ മാല കവര്‍ന്നത്. നെടുമങ്ങാട് ബസ് സ്റ്റാന്‍ഡില്‍ ഇന്നലെ 12 മണിയോടെയാണു സംഭവം. ഷഫീറിന്റെ ഉമ്മയുടെ തോളിലാണു കുഞ്ഞ് കിടന്നത്.
പെരിങ്ങമ്മലയ്ക്കു വരാനായി ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണു കുഞ്ഞിന്റെ കഴുത്തില്‍ നിന്നു മാല പെട്ടിച്ചെടുത്തത്. വേദന കൊണ്ടു കുഞ്ഞിന്റെ കരച്ചില് ഉച്ചത്തിലായതും മോഷ്ടാവിന്റെ രക്ഷപ്പെടാനുള്ള തിടുക്കവും കണ്ടു കണ്ടക്ടറും ചില യാത്രക്കാരും മോഷ്ടാവിനെ തിരിച്ചറിഞ്ഞതു മൂലമാണു പിടിയിലായത്. എന്നാല്‍ ബഹളത്തിനിടെ മാല തന്റെ തന്നെ സംഘത്തില്‍പ്പെട്ട ആര്‍ക്കോ മോഷ്ടാവ് കൈമാറിയതായി സംശയിക്കുന്നു. താന്‍ മാല കവര്ന്നിട്ടില്ലെന്നാണു പൊലീസ് സ്റ്റേഷനില്‍ മോഷ്ടാവ് മൊഴി നല്‍കിയത്.