വിതുര: അയല്‍വാസിയുടെ മണ്ണിടിക്കല്മൂലം അപകടത്തിലായ രണ്ട് കുടുംബങ്ങള്‍ അധികൃതര്‍ക്ക് പരാതി നല്കി. വിതുര മൈലക്കോണം എസ്.എസ്. ഭവനില്‍ തങ്കം, മദീന മന്‍സിലില്‍ സബിത ബെന്‍സീര്‍ എന്നിവരാണ് പോലീസിനും വില്ലേജധികൃതര്ക്കും പരാതി നല്‍കിയത്. അയല്‍വാസിയായ റഷീദ് ഇവരുടെ വീടുകളോട് ചേര്‍ന്ന് 30 അടിയോളം ആഴത്തില്‍ മണ്ണിടിച്ച് മാറ്റിയിരിക്കുകയാണ്. ഇനിയും മണ്ണിടിക്കല്‍ തുടര്‍ന്നാല്‍ കിടപ്പാടം നഷ്ടമാവുമെന്ന് തങ്കവും സബിത ബെന്‍സീറും പറയുന്നു. അതേസമയം റഷീദിനോട് മണ്ണിടിക്കുന്നത് നിര്ത്താല് വിതുര പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


