വിതുര: ചെറ്റച്ചല്‍ മരുതുംമൂട് സ്വദേശാഭിമാനി ഗ്രന്ഥശാലയുടെനേതൃത്വത്തില് രൂപീകരിച്ച റബര്‍ ടാപ്പിങ് സ്കൂളിന്റെ ഉദ്ഘാടനം നാലിനു രാവിലെ ഒന്പതിനു നടക്കുമെന്നു ഗ്രന്ഥശാലാ പ്രസിഡന്റ് എം. യോഹന്നാനും സെക്രട്ടറി എന്‍. ഗോപാലകൃഷ്ണനും റബര്‍ ബോഡ് ഫീല്ഡ്ഒാഫിസര് സി.എന്‍. ഉമാദേവിയും അറിയിച്ചു. എം.എം. സാലിയുടെ അധ്യക്ഷതയില്‍ നെടുമങ്ങാട് റബര്ബോഡ് ഡവലപ്മെന്റ് ഒാഫിസര്‍ ഡോ. എസ്. ഉഷാറാണി ഉദ്ഘാടനം ചെയ്യും.
റബര്ഡോഡ് ഉദ്യോഗസ്ഥന് കെ.ജി. ജോയിക്കുട്ടി ക്ളാസെടുക്കും. റബര്‍മരത്തിന്റെ ആരോഗ്യത്തിനും ആദായവര്ധനക്കുമായി ശാസ്ത്രീയമായ രീതിയില്‍ റബര്‍ടാപ്പിങ് പരിശീലിപ്പിക്കുന്നതിനായാണു റബര്‍ടാപ്പിങ് സ്കൂള്‍ ആരംഭിക്കുന്നത്. ആദ്യം റജിസ്റ്റര്‍ ചെയ്യുന്ന 15 പേര്‍ക്കാണ് ആദ്യബാച്ചില്‍ പ്രവേശനം നല്‍കുന്നത്. പരിശീലനം പൂര്‍ത്തീകരിക്കുന്നവര്‍ക്ക് (എട്ട് ദിവസം)600 രൂപ സ്റ്റൈപന്‍ഡും റബര്‍ബോഡിന്റെ സര്‍ട്ടിഫിക്കറ്റും ലഭിക്കും.


