പാലോട്: വനം അതിര്‍ത്തിയില്‍ പെരിങ്ങമ്മല മേഖലയിലെ ഇടവം ഒൌഷധസസ്യ തോട്ടത്തില്‍ അടിക്കാട് വെട്ടാത്തതുമൂലം സസ്യങ്ങള്‍ മുരടിച്ചുപോകുന്നതിനു പുറമെ ഇഴജന്തുക്കളും വന്യമൃഗങ്ങളും പെരുകി പരിസരവാസികള്‍ക്കും വഴിയാത്രക്കാര്‍ക്കും കടുത്ത ഭീഷണി നേരിടുന്നതായി പരാതി. മാഞ്ചിയം പ്ളാന്റേഷനായിരുന്ന ഇവിടെ അതു മുറിച്ചു പുതിയതു നടാനുള്ള ശ്രമത്തെ നാട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് ഒൌഷധസസ്യങ്ങള് വച്ചുപിടിപ്പിച്ചത്.
എന്നാല്‍ നട്ടതല്ലാതെ അതിന്റെ പരിപാലനത്തില്‍ വനപാലകര്‍ ശ്രദ്ധിക്കുന്നില്ലെന്നു നാട്ടുകാര്‍ പറയുന്നു. സമയത്ത് അടിക്കാട് വെട്ടി സസ്യങ്ങള്‍ക്കു കാര്യക്ഷമമായി വളരാനുള്ള സാഹചര്യമൊരുക്കാത്തതു മൂലം പല സസ്യങ്ങളും നാശത്തിലാണത്രെ. കാട് മൂടിയതുമൂലം ഇഴജന്തുക്കളാണു നാട്ടുകാര്‍ക്കു കടുത്ത ഭീഷണി ഉയര്‍ത്തുന്നത്. അടിയന്തരമായി കാട് വെട്ടി ത്തെളിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.


