വിതുര: ഗ്രാമീണ മേഖലയില്‍ വൈറല്‍ പനി പടരുന്നത് നിയന്ത്രണ വിധേയമാകുന്നില്ല. നൂറുകണക്കിന് രോഗികളാണ് പനിബാധിച്ച് ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്നത്. പനിയ്ക്കൊപ്പം മഞ്ഞപ്പിത്തവും പടര്‍ന്നു പിടിക്കുന്നുണ്ട്.പരിസര ശുചീകരണത്തിലെ അനാസ്ഥയാണ് കാരണം.തലവേദനയോടൊപ്പമുള്ളപനിബാധിതരുടെ രക്തത്തിലെ പ്ളേറ്റ്ലെറ്റിന്റെ അളവ് കുറയുന്നത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണ സാധ്യത കൂടുന്നതായും ഇവര്‍ പറയുന്നു.
കാലാവസ്ഥ വ്യതിയാനത്തോടൊപ്പം ജലം മലിനമാകുന്നത് മഞ്ഞപ്പിത്തം പടരുന്നതിനിടയാക്കുന്നുണ്ട്. ഉഴമലയ്ക്കല്‍, തൊളിക്കോട് , വിതുര പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും പനി കൂടി വരികയാണ്. ഒരു വീട്ടില്‍ ഒരാള്‍ക്ക് വരുന്ന പനി മുഴുവന്‍ അംഗങ്ങളെയും ബാധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വിതുര, തൊളിക്കോട് പഞ്ചായത്തുകളിലെ ആശുപത്രികളില്‍ ഡോക്ടര്‍ ക്ഷാമം ഇപ്പോഴും തുടരുന്നതുമൂലം നിര്‍ദ്ധനരായ രോഗികള്‍ ദുരിതത്തിലായി.വെള്ളറടയില്‍കടുത്ത മഞ്ഞും തണുപ്പും കാരണം മലയോരമേഖലയില്‍ വൈറല്‍പ്പനിയും ചുമയും ശ്വാസംമുട്ടലും പടര്‍ന്നുപിടിക്കുന്നു. പനിബാധിതരുടെ എണ്ണവും വര്‍ദ്ധിച്ചു. വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രം ദിവസവും മുന്നൂറിലേറെ രോഗികള്‍ പനി ബാധിച്ച് ചികിത്സ തേടി എത്തുന്നുണ്ട്. അമ്പൂരിയിലും പൂഴനാടും പെരുങ്കടവിളയിലും കുന്നത്തുകാലിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ബാധിച്ചവരുടെ നീണ്ട ക്യൂവാണ്. വൈറസ് പരത്തുന്ന പനിയാണ് വ്യാപകം. ശ്വാസകോശ രോഗികളെയാണ് പനി വല്ലാതെ വലയ്ക്കുന്നത്.
പുലര്‍ച്ചെ മഴത്തുള്ളി കണക്കാണ് മഞ്ഞ് പൊഴിയുന്നത്. ഇതുകാരണം പനി ബാധിച്ച ടാപ്പിംഗ് തൊഴിലാളികള്‍ വല്ലാത്ത ദുരിതത്തിലായി.
ശക്തമായ തണുപ്പിലും മഞ്ഞിലും പുറത്തിറങ്ങാതിരുന്നാലേ പനി മാറുകയുള്ളൂവെന്നിരിക്കെ ഇവരുടെ കുടുംബവും പട്ടിണിയിലായി. തണുപ്പ് ഏല്‍ക്കാതെ സൂക്ഷിക്കുകയാണ് പ്രധാനമെന്ന് വെള്ളറട മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രതാപ്കുമാര്‍ പറയുന്നു


