വിതുര: ചായം ഭദ്രകാളിക്ഷേത്രത്തിലെ അഷ്ടബന്ധ കലശപൂജ 23ന് തുടങ്ങി 28ന് സമാപിക്കും. തന്ത്രി പെരിയമന കെ.ഗോവിന്ദന് പോറ്റി നേതൃത്വം നല്‍കും. 23ന് വൈകീട്ട് അഞ്ചുമുതല്‍ ആചാര്യവരണം, മുളയിടല്‍, രക്ഷോധന ഹോമം തുടങ്ങിയ ചടങ്ങുകള്‍ നടക്കും. 24ന് രാവിലെ 5.30 മുതല്‍ മുളപൂജ, പ്രാണഹോമം, വൈകീട്ട് ആറിന് ഭഗവതിസേവ. 25ന് രാവിലെ 5.30 മുതല്‍ ശാന്തിഹോമം, തായശാന്തി ഹോമം, മറ്റ് ചടങ്ങുകള്‍. 26ന് രാവിലെ 5.30ന് ത്രികാല ഭഗവതിസേവ ആരംഭം, വൈകീട്ട് ആറിന് മുളപൂജ. 27ന് രാവിലെ തത്ത്വകലശം, കുംഭേശ കര്ക്കരിപൂജ, വൈകീട്ട് അധിവാന്ഹോമം. അവസാനദിവസമായ 28ന് രാവിലത്തെ ചടങ്ങുകള്‍ക്ക് ശേഷം 6.40നും 7.40നും മധ്യേ അഷ്ടബന്ധം ചാര്‍ത്തി കലശാഭിഷേകം മഹാനിവേദ്യം.

