പാലോട്: ഇന്നലെ ഡപ്യൂട്ടി കലക്ടര്‍ പാലോട് വനാതിര്‍ത്തിയിലെ ചില പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചതു സംശയത്തിനിടയാക്കി. നഗരത്തിലെ മാലിന്യം തള്ളാന്‍ സ്ഥലം കണ്ടെത്താനുള്ള സന്ദര്‍ശനമായിരുന്നുവെന്നു സംശയിക്കുന്നു. പെരിങ്ങമ്മല പഞ്ചായത്തിലെ ബ്രൈമൂര്‍ അടിവാര മേഖലയായ ഇടിഞ്ഞാര്‍ കുരിശടി വനാന്തരത്തിലും മടത്തറ ഫോറസ്റ്റ് സെക്്ഷനിലെ ചില മേഖലകളിലും സന്ദര്‍ശനം നടത്തിയതായാണു സൂചന. മാലിന്യം തള്ളാനുള്ള സ്ഥലം, സിറ്റിയില്‍ നിന്നുള്ള ദൂരം എന്നിവ മനസ്സിലാക്കാനായിരുന്നു സന്ദര്‍ശനമെന്നറിയുന്നു. ഡിഎഫ്ഒയും കൂടെയുണ്ടായിരുന്നുവത്രെ. ഡപ്യൂട്ടി കലക്ടറുടെ സന്ദര്‍ശനം പരസ്യമായിരുന്നെങ്കിലും ലക്ഷ്യം രഹസ്യമാക്കി വച്ചിരിക്കുകയാണ്. വനപാലകരോടു പോലും വെളിപ്പെടുത്തിയിട്ടില്ല.