വിതുര: തിരുവനന്തപുരം ഫൈന്‍ആര്‍ട്സ് കോളജിലെ ഫൈനല്‍ ഇയര്‍ ബിഎഫ്എ വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിതുര ചേന്നന്‍പാറ എംവി ഹൌസില്‍ മോഹനന്റെയും വല്‍സലയുടെയും ഇളയമകന്‍ എം.വി. മിഥുന്‍(22) ആണു മരിച്ചത്. സംസ്കാരം ഇന്നു രാവിലെ എട്ടിന്. ഇന്നലെ രാവിലെയാണു ഹോസ്റ്റലിലെ 106-ാം നമ്പര്‍ മുറിയില്‍ മിഥുനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വ്യാഴാഴ്ച മിഥുന്‍ വീട്ടില്‍ വിളിച്ച് അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു.
ഇന്നലെ രാവിലെ വീട്ടിലെത്തുമെന്നു പറഞ്ഞതായി മാതാപിതാക്കള്‍ പറഞ്ഞു. സഹപാഠികളോടും വെള്ളിയാഴ്ച വീട്ടില്‍ പോകുന്നതായി മിഥുന്‍ പറഞ്ഞിരുന്നു. മ്യൂസിയം പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. പരീക്ഷാസംബന്ധമായ കാര്യങ്ങളാണു മരണകാരണമെന്നു സൂചനയുള്ളതായി പൊലീസ് അറിയിച്ചു. സഹോദരന്‍ നിഥിന്‍(മിലിട്ടറി)