പാങ്ങോട്: ദീര്‍ഘകാല അവധിയെടുത്തു മാറിനിന്ന സിപിഎംകാരിയായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ തല്‍സ്ഥാനത്തു നിന്നു മാറ്റണമെന്നാവശ്യപ്പെട്ടു യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ചു. പാങ്ങോട് പഞ്ചായത്തിലെ അടപ്പുപാറ വാര്‍ഡ് അംഗം ചിത്രകുമാരിക്കെതിരെയാണു ശക്തമായ പ്രതിഷേധവുമായി അംഗങ്ങള്‍ രംഗത്തെത്തിയത്. ആറുമാസത്തെ അവധിയെടുത്തു മാറിനിന്ന വൈസ് പ്രസിഡന്റ് അവധി കാലാവധി തീര്‍ന്നതിനാല്‍ കഴിഞ്ഞ ദിവസം പഞ്ചായത്തിലെത്തിയിരുന്നു.
ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി തുടങ്ങാറായപ്പോള്‍ ഇവരെ പുറത്താക്കണമെന്ന ആവശ്യവുമായി യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.എം. ഷാഫിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പ്രതികരിക്കുകയായിരുന്നു. കുടുംബമായി താമസിക്കുകയായിരുന്ന വൈസ് പ്രസിഡന്റ് ആറു മാസം മുന്‍പു മറ്റാരുടെയോ കൂടെ ഒളിച്ചോടിയതാണെന്ന് ആരോപണമുണ്ടെന്നും ഇതു സംബന്ധിച്ചു ബന്ധുക്കള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ഇവര്‍ ആറു മാസമായി ജില്ലയില്‍പോലും ഇല്ലായിരുന്നുവെന്നും യുഡിഎഫ് അംഗങ്ങള്‍ ആരോപിച്ചു.
പഞ്ചായത്ത് കമ്മിറ്റിയിലെ മറ്റു വനിതാ അംഗങ്ങള്‍ക്കു കൂടി അപമാനമാണു സംഭവമെന്നും അതുകൊണ്ടു വൈസ് പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പഞ്ചായത്ത് കമ്മിറ്റി നടത്താന്‍ അനുവദിക്കില്ലെന്നും അതിന്റെ സൂചനയായാണു കമ്മിറ്റി ബഹിഷ്കരണം നടത്തിയതെന്നും എം.എം. ഷാഫി പറഞ്ഞു. ഇത്തരം പ്രവണതകള്‍ക്കെതിരെ പല സ്ഥലത്തും സിപിഎം
കടുത്ത നിലപാടെടുത്തപ്പോള്‍ സിപിഎം വെഞ്ഞാറമൂട് ഏരിയാ കമ്മിറ്റിയുടെ ഒത്താശയോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സംരക്ഷിക്കുന്ന നിലപാടാണു പാങ്ങോട് ലോക്കല്‍ കമ്മിറ്റി സ്വീകരിക്കുന്നതെന്നും ഇതില്‍ സിപിഎമ്മിലെ തന്നെ വനിതാ അംഗങ്ങള്‍ക്കു പ്രതിഷേധമുണ്ടെന്നും യുഡിഎഫിലെ വനിതാ അംഗങ്ങള്‍ പറയുന്നു. ആരോപണവിധേയയായ അംഗത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റുന്നതുവരെ പഞ്ചായത്ത് കമ്മിറ്റി നടത്താന്‍ അനുവദിക്കില്ലെന്നു കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.