വിതുര: വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും റോഡെന്ന വാഗ്ദാനം 'ജലരേഖ'യായത് തിരിച്ചറിഞ്ഞ് ഒടുവില്‍ ആദിവാസികള്‍ റോഡ് നിര്‍മ്മിക്കാനിറങ്ങി. വിതുര പഞ്ചായത്തിലെ പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റിലേയ്ക്കുളള മൂന്നര കിലോമീറ്റര്‍ റോഡാണ് ആദിവാസി മഹാസഭയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം ആരംഭിച്ചത്.
വന്യമൃഗങ്ങളുടെ കൊലവിളിയും,അധികൃതരുടെ നിഷേധ നിലപാടുകളും അവഗണിച്ചാണ് ആദിവാസികള്‍ സംഘടിച്ചത്.ആദിവാസി മഹാസഭ പൊടിയക്കാല യൂണിറ്റിലെ അന്‍പതോളം പേരാണ് റോഡ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.റോഡിനും,വൈദ്യുതിക്കും,ബസ് സര്‍വ്വീസിനുമായി ആദിവാസികള്‍ മുറവിളി കൂട്ടുമ്പോഴെല്ലാം 'ഇപ്പോ ശര്യാക്കി തരാം' എന്ന വാക്കാണ് അധികൃതര്‍ ആവര്‍ത്തിച്ചു വന്നിരുന്നത്. സ്കൂള്‍ കുട്ടികളടക്കം നിത്യേന നിരവധി പേര്‍ കാട്ടാനയെ പേടിച്ചാണ് സഞ്ചാരം. സ്കൂളിലേയ്ക്ക് കുട്ടികളെ എത്തിക്കാന്‍ ജീപ്പ് സൌകര്യം ഏര്‍പ്പെടുത്തുമെന്ന് വനം വകുപ്പ് പറഞ്ഞിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. റോഡ്ഇല്ലാത്തതിനാല്‍ ബസ് സര്‍വ്വീസും അനുവദിച്ചില്ല. ബസ് സര്‍വ്വീസിനായി വഴിയരികിലെ മരം നീക്കണമെന്ന ഇവരുടെ ആവശ്യവും അധികൃതര്‍ ചെവിക്കൊണ്ടില്ല.
വൈദ്യുതി നല്‍കാമെന്ന വാഗ്ദാനവും പൂര്‍ത്തീകരിച്ചില്ല.വനംവകുപ്പിന്റെ തടസ്സവാദങ്ങള്‍ മന്ത്രി ഇടപെട്ട് നീക്കിയെങ്കിലും ചെമ്മാന്‍കാല, ചാത്തന്‍കോട്,പൊടിയക്കാല,വലിയകാല എന്നിവിടങ്ങളിലേയ്ക്കുളള തുക അപര്യാപ്തമായത് തടസ്സമായിരിക്കുകയാണ്. മൂന്ന് വര്‍ഷം മുമ്പ് പൊടിയക്കാലയിലേയ്ക്ക് അനുവദിച്ച 16 ലക്ഷം രൂപ 25 ലക്ഷമായി ഉയര്‍ത്തണമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിച്ചിരിക്കുന്നത്.എങ്കില്‍ മാത്രമേ ഇവരുടെ വൈദ്യുതി സ്വപ്നം യാഥാര്‍ത്ഥ്യമാകൂ.
പേപ്പാറ ഡാമിന്‍െറ ജലനിരപ്പ് ഉയര്‍ത്തുന്നതോടെ നിലവിലെ റോഡും വെളളത്തിനടിയിലാകും. ഇതിനുപകരമായി അഞ്ചുമരുതുംമൂട് പൊടിയക്കാല റോഡ് മാറ്റി നിര്‍മ്മിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയും വനംവകുപ്പും പ്ളാന്‍ തയ്യാറാക്കി വരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഡാം സൈറ്റില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നവരുടെ പാര്‍പ്പിട പ്രശ്നവും നഷ്ടപ്പെടുന്ന ഭൂമിക്ക് പകരമായി നല്‍കാമെന്ന് വാഗ്ദാനമുളള ഭൂമിയും നല്‍കാതെ ജലനിരപ്പ് ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ആദിവാസികള്‍. റോഡും വൈദ്യുതിയുമെന്ന ആദിവാസികളുടെ സ്വപ്നം ഇനിയെങ്കിലും നിറവേറുമെന്ന പ്രതീക്ഷയിലാണ് ആദിവാസികള്‍. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും മന്ത്രിമാരും എം.എല്‍.എ യും മറ്റു ജനപ്രതിനിധികളും നല്‍കിയതിനേക്കാളേറെ വഞ്ചനയാണ് ഗ്രാമപഞ്ചായത്ത് ആദിവാസികളോട് കാട്ടിയതെന്നാണ് ആദിവാസി മഹാസഭ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. റോഡിലെ തടസ്സം നീക്കുന്നതിനായി സൈഡിലെ തടി മുറിച്ചു നീക്കാന്‍ ആദിവാസികളെ കൊണ്ട് പണം പിരിപ്പിച്ചെങ്കിലും അത്നടന്നില്ലത്രെ. വൈദ്യുതീകരണത്തിന് ഉത്തരവ് ഇറക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനം നല്‍കാത്തതുമൂലം മുന്‍ ഭരണസമിതിയുടെ തീരുമാനപ്രകാരം ഉത്തരവ് ഇറക്കേണ്ടിയും വന്നു. തൊഴിലുറപ്പ് പദ്ധതി വെട്ടിക്കുറയ്ക്കുകയും പൊടിയക്കാലയുടെ സീനിയോറിറ്റി പിന്‍തളളുകയും ചെയതുവെന്നും ആക്ഷേപമുണ്ട്.
വികസന കാര്യങ്ങളില്‍ ഇരട്ടത്താപ്പ് കാട്ടുന്ന പഞ്ചായത്തിനെതിരെ ഓഫീസ് പടിക്കല്‍ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന് എ.എം.എസ് നേതാക്കളായ മോഹനന്‍ ത്രിവേണിയും എം.നാരായണനും പറഞ്ഞു.


