വിതുര: കെഎസ്ആര്‍ടിസി ബസില്‍ നിന്നു റോഡിലേക്കു തെറിച്ചുവീണു വീട്ടമ്മയുടെ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. വിതുര മൂന്നാംനമ്പര്‍ ശാന്തിനഗര്‍ അനിതാ ഭവനില്‍ രാജേഷ്കുമാറിന്റെ ഭാര്യ മിനി (34)ക്കാണു പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്കു ബോണക്കാട്ടു നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട ബസിലാണു സംഭവം. മൂന്നാംനമ്പര്‍ ശാന്തി നഗറില്‍ നിന്നാണു മിനി ബസില്‍ കയറിയത്. മൂന്നാംനമ്പര്‍ ജംക്ഷനു സമീപം വച്ചാണ് അപകടം നടന്നത്.
വളവു തിരിഞ്ഞപ്പോള്‍ ബസിനകത്തു നിന്നിരുന്ന മിനി പിടിവിട്ടു ഡോറിലേക്കു വീണുവെന്നും വീഴ്ചയെത്തുടര്‍ന്നു ഡോറിന്റെ ലോക്ക് ഇളകുകയും ഡോര്‍ തുറന്നതോടെ മിനി പുറത്തേക്കു റോഡില്‍ തലയിടിച്ചു വീഴുകയുമായിരുന്നുവെന്നും പറയുന്നു. മിനിയെ ഉടന്‍ തന്നെ അപകടം നടന്ന ബസില്‍ കയറ്റി വിതുരയില്‍ കൊണ്ടുവരികയും തുടര്‍ന്നു 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മിനി ഒബ്സര്‍വേഷനിലാണ്.